കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ
Tuesday, April 13, 2021 10:05 PM IST
ഹോ​ട്ട​ലു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഒ​ന്പ​തു​വ​രെ മാ​ത്രം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ്ലോ​ഹി​ത് റെ​ഡ്ഡി.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഹോ​ട്ട​ലു​ക​ൾ​ക്കും രാ​ത്രി ഒ​ന്പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി. സ്ഥാ​പ​ന​ങ്ങ​ൾ ഡോ​ർ ഡെ​ലി​വ​റി സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഷോ​പ്പിം​ഗ് മേ​ള​ക​ളും മെ​ഗാ സെ​യി​ലു​ക​ളും ര​ണ്ട് ആ​ഴ്ച​ത്തെ​ക്കോ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്ന​തു​വ​രെ​യോ മാ​റ്റി​വ​യ്ക്ക​ണം.
ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ടേ​ക്ക് എ​വെ, ഹോം ​ഡെ​ലി​വെ​റി സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഹോ​ട്ട​ലു​ക​ൾ, റ​സ്‌​സോ​റ​ന്‍റ്, സി​നി​മ തീ​യ​റ്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ൻ​പ​ത് ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.
സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കേ​ന്ദ്രീ​കൃ​ത എ​യ​ർ ക​ണ്ടീ​ഷ​ൻ സം​വി​ധാ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ( മാ​ൾ, തീ​യ​റ്റ​ർ, ഓ​ഡി​റ്റോ​റി​യം) പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ക​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ക​യും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ തെ​ർ​മ​ൽ സ്കാ​നിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം.
ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ന്ന് യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ത് ഉ​റ​പ്പാ​ക്കും. ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി യോ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ക്കാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ആ​ശു​പ​ത്രി ഒ​പി ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഇ-​സ​ഞ്ജീ​വ​നി സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​ക​ണം.
അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ ന​ട​ക്കു​ന്ന യോ​ഗം, പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​ര​മാ​വ​ധി 100 പേ​രും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ര​മാ​വ​ധി 200 പേ​ർ​ക്കു​മാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദം. നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ങ്കി​ൽ സം​ഘാ​ട​ക​ർ ച​ട​ങ്ങി​ൽ പാ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.
വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ്, സാം​സ്കാ​രി​ക പ​രി​പാ​ടി, കാ​യി​ക പ​രി​പാ​ടി, ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ഇ​ത് ബാ​ധ​ക​മാ​ണ്. പ​രി​പാ​ടി​ക​ൾ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വ​സാ​നി​പ്പി​ക്ക​ണം.
പ​രി​പാ​ടി​ക​ളി​ൽ ക​ഴി​യാ​വു​ന്ന​തും പാ​ക്ക് ചെ​യ്ത​തോ ടേ​ക്ക് എ​വെ രീ​തി​യി​ലോ ആ​ക​ണം ആ​ഹാ​രം വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​ഭ്യ​ർ​ഥി​ച്ചു.