നി​ഴ​ലി​ല്ലാ​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി അ​ജി​നി ടീ​ച്ച​ർ
Tuesday, April 13, 2021 10:02 PM IST
റാന്നി: ന​ട്ടു​ച്ച പ​ന്ത്ര​ണ്ട് മ​ണി​യാ​ണോ​യെ​ന്നു ചോ​ദി​ച്ചാ​ൽ അ​ല്ലെ​ന്ന് അ​ജി​നി ടീ​ച്ച​ർ​ക്ക് ഉ​ത്ത​ര​മു​ണ്ട്. നി​ഴ​ലി​ല്ലാ ദി​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ (സീ​റോ ഷാ​ഡോ ഡേ) ​മു​ഴു​കി​യ​പ്പോ​ൾ സ​മ​യ​ക്ര​മ​ത്തി​ലെ നി​ഴ​ലി​ല്ലാ​ദി​നം ടീ​ച്ച​ർ ഏ​റെ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്.

സൂ​ര്യ പ്ര​കാ​ശം ലം​ബ​മാ​യി വ​സ്തു​വി​ൽ പ​തി​ക്കു​ന്ന ദി​വ​സ​മാ​ണ് സീ​റോ ഷാ​ഡോ ദി​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. സൂ​ര്യ​ൻ ന​മ്മു​ടെ നേ​രേ മു​ക​ളി​ലൂ​ടെ വ​ർ​ഷ​ത്തി​ൽ ര​ണ്ട് പ്രാ​വ​ശ്യ​മേ ക​ട​ന്നു പോ​കൂ. ഈ ​ദി​വ​സ​ങ്ങ​ളാ​ണ് സീ​റോ ഷാ​ഡോ ഡേ. ​കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഇ​ത് അ​നു​ഭ​വ​പ്പെ​ടും.

ക​ഴി​ഞ്ഞ11 ന് ​ഉ​ച്ച​യ്ക്ക് 12.24 ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു ഈ ​പ്ര​തി​ഭാ​സം.
22 ന് 1.29​ന് കാ​സ​ർ​ഗോ​ഡ് ഇ​തു കാ​ണാം. പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് സീ​റോ ഷാ​ഡോ ഡേ ​ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്താ​ൽ ഓ​രോ പ്ര​ദേ​ശ​ത്തെ​യും സ​മ​യം കൃ​ത്യ​മാ​യി അ​റി​യാ​നാ​കു​മെ​ന്നും ടീ​ച്ച​ർ പ​റ​ഞ്ഞു.