നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കു​ലോ​റി പോ​ലീ​സ് ജീ​പ്പി​ൽ ഇ​ടി​ച്ചു
Tuesday, April 13, 2021 10:02 PM IST
തി​രു​വ​ല്ല: എം​സി റോ​ഡി​ലെ മ​ഴു​വ​ങ്ങാ​ട്ട് ചി​റ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്ക് ലോ​റി പോ​ലീ​സ് ജീ​പ്പി​ന് പി​ന്നി​ലി​ടി​ച്ചു.
തി​രു​വ​ല്ല സി​ഐ​യും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പി​ന് പി​ന്നി​ലാ​ണ് ലോ​റി ഇ​ടി​ച്ച​ത്. ചൊ​വാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ മ​ഴു​വ​ങ്ങാ​ട് ചി​റ​യി​ലെ മീ​ൻ ചാ​പ്ര​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ല​യി​ൽ നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി​പ്പോ​യ ലോ​റി​യാ​ണ് ജീ​പ്പി​ന് പി​ന്നി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ജീ​പ്പി​ന്‍റെ പി​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു.

നെ​ടു​ന്പ്ര​ത്ത് വി​ഷു നാ​ട്ടു​ച​ന്ത

തി​രു​വ​ല്ല: വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് നെ​ടും​മ്പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​ച്ച​ന്ത ആ​രം​ഭി​ച്ചു. പൊ​ടി​യാ​ടി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ല പ​ത്തി​ന് ആ​രം​ഭി​ച്ച ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ലേ​ഷ് മ​ങ്ങാ​ട് നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജോ ചെ​റി​യാ​ൻ, പി ​വൈ​ശാ​ഖ്, മാ​യാ​ദേ​വി, ഗ്രേ​സി അ​ല​ക്സാ​ണ്ട​ർ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ത ഉ​ണ്ണി, സി​ഡി​എ​സ് ഭാ​ര​വ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.