കോ​ന്നി ടൗ​ൺ - ആ​ന​ക്കൂ​ട് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Tuesday, April 13, 2021 10:02 PM IST
കോ​ന്നി: കോ​ന്നി - മു​ത​ൽ ആ​ന​ക്കൂ​ട് മ​ര​ങ്ങാ​ട്ട് ജം​ഗ്ഷ​ൻ വ​രെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​യി. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മു​ന്നു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത്.
മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം, ആ​ർ​ടി ഓ​ഫീ​സ്, ബാ​ങ്ക്, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ല്ലാം ഈ ​പാ​ത​യു​ടെ ടൗ​ൺ മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണു​ള്ള​ത്.
റോ​ഡി​ന്‍റെ വി​തി കു​റ​വും അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു​മെ​ല്ലാം ഈ ​റോ​ഡി​ലെ പ​ക​ൽ​സ​മ​യ യാ​ത്ര​യെ പ്ര​തി​കൂ​ല​മാ​ക്കു​ന്നു​ണ്ട്.
റോ​ഡി​ലെ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം സ്വ​കാ​ര്യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗി​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണം.
ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നും മാ​ർ​ഗ​ങ്ങ​ളി​ല്ല. റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി കി​ട​ക്കു​ന്ന വൈ​ദ്യു​തി തു​ണു​ക​ളും പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്.
ഇ​തേ റോ​ഡി​ലെ ഗ​താ​ഗ​ത ത​ട​സം ഒ​രു പ​രി​ധി വ​രെ കു​റ​യ്ക്കാ​ൻ താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നും പി​എം റോ​ഡി​ലേ​ക്ക് റി​പ്പ​ബ്ലി​ക്ക​ൻ സ്കൂ​ളി​നു സ​മീ​പ​ത്തോ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡ് വി​ക​സി​പ്പി​ച്ച് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ടാ​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണം.
കോ​ന്നി - ച​ന്ദ​ന​പ​ള്ളി റോ​ഡി​ലൂ​ടെ​യു​ള്ള ടോ​റ​സ്, ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​വും വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ ണ്ട്.
റോ​ഡി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട​ണ​മെ​ന്ന് കോ​ന്നി പൗ​ര​സ​മി​തി​യും ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു സം​ബ​ന്ധി​ച്ച് ബ​ഡ​പ്പെ​ട്ട​വ​ർ​ക്ക് ഉ​ട​ൻ പ​രാ​തി ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം. ​എ. ബ​ഷീ​ർ പ​റ​ഞ്ഞു.