പ്ര​തീ​ക്ഷ​ക​ളു​ടെ കൊ​യ്ത്തി​നു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി വേ​ന​ൽ​മ​ഴ
Monday, April 12, 2021 10:05 PM IST
തി​രു​വ​ല്ല: പു​ഞ്ച​ക്കൊ​യ്ത്തു ക​ഴി​ഞ്ഞ് പെ​യ്ത ക​ന​ത്ത വേ​ന​ൽ മ​ഴ​യി​ൽ നെ​ല്ലു മു​ഴു​വ​ൻ വെ​ള​ള​ത്തി​ലാ​യി. നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ കി​ട​ക്കു​ന്ന നെ​ല്ലു മു​ഴു​വ​ൻ ന​ന​ഞ്ഞ് കു​തി​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.കൊ​യ്തെ​ടു​ത്ത നെ​ല്ലാ​ണ് വേ​ന​ൽ​മ​ഴ​യി​ൽ കു​തി​ർ​ന്ന​ത്.

ട​ൺ ക​ണ​ക്കി​ന് നെ​ല്ല് വെ​ള്ള​ത്തി​ൽ മു​ങ്ങി.

നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ ഇ​ര​തോ​ട്, ഇ​ട​യോ​ടി ചെ​മ്പ് എ​ന്നീ പാ​ട​ശേ​ഖ​ര​ത്തി​ലും ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്ന​ങ്ക​രി, അ​യ്യ​ങ്കോ​നാ​രി പാ​ട​ശേ​ര​ത്തി​ലു​മാ​ണ് ഏ​റ്റ​വും നാ​ശ​മു​ണ്ടാ​യ​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള​ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ എ​ട​യോ​ടി​ച്ചെ​ന്പ് പാ​ട​ത്ത് 3000 ട​ണ്ണോ​ളം നെ​ല്ല് പാ​ട​ത്ത് കെ​ട്ടി​കി​ട​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. നാ​ലു ദി​വ​സം മു​ന്പ് കൊ​യ്തെ​ടു​ത്ത നെ​ല്ലും ഇ​തി​ലു​ൾ​പ്പെ​ടും. 420 ഏ​ക്ക​റാ​ണ് എ​ട​യോ​ടി ചെ​ന്പ് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വി​സ്തൃ​തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വി​ടെ കൊ​യ്ത്ത് പൂ​ർ​ണ​മാ​യ​ത്. നെ​ല്ല് ന​ന​ഞ്ഞ​തോ​ടെ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നു വേ​ണ്ടി നെ​ല്ല് ശേ​ഖ​രി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ കൈ​മ​ല​ർ​ത്തു​ക​യാ​ണ്.

ന​ന​ഞ്ഞ നെ​ല്ലി​ന് ഭാ​രം കൂ​ടു​ന്ന​തി​നാ​ലാ​ണ് ഏ​ജ​ൻ​സി​ക​ൾ നെ​ല്ല് ഏ​റ്റെ​ടു​ക്കാ​ത്ത​ത്. കൂ​ടാ​തെ ന​ന​ഞ്ഞ നെ​ല്ലി​ന് മി​ല്ല് ഉ​ട​മ​ക​ൾ വി​ല കു​റ​ക്കു​ക​യും ചെ​യ്യും.

നി​ര​ണ​ത്തെ ഇ​ര​തോ​ട്, ക​ട​പ്ര​യി​ലെ ചേ​ന്ന​ങ്ക​രി, അ​യ്യ​ങ്കോ​ന​രി പാ​ട​ങ്ങ​ളി​ലും വി​ള​വെ​ടു​ത്ത നെ​ല്ല് വെ​ള്ള​ത്തി​ലാ​യി​ട്ടു​ണ്ട്. കൊ​യ്ത്തു ക​ഴി​ഞ്ഞാ​ൽ റോ​ഡ​രി​കി​ലേ​ക്കും ഉ​യ​ർ​ന്ന പു​ര​യി​ട​ങ്ങ​ളി​ലേ​ക്കും നെ​ല്ല് മാ​റ്റി​യി​ടേ​ണ്ട​തു​ണ്ട്.

ക്വി​ന്‍റ​ലി​ന് 100 രൂ​പ ചു​മ​ട്ടു​കൂ​ലി ന​ൽ​കി​യാ​ണ് എ​ട​യോ​ടി​ച്ചെ​ന്പി​ൽ നെ​ല്ല് ക​ര​യി​ലെ​ത്തി​ക്കു​ന്ന​ത്. സം​ഭ​രി​ക്കാ​ൻ ലോ​റി​യി​ലേ​ക്കു ക​യ​റ്റു​ന്പോ​ൾ വീ​ണ്ടും കൂ​ലി ന​ൽ​ക​ണം. അ​പ്ര​തീ​ക്ഷ​ത​മാ​യ കാ​റ്റും മ​ഴ​യും മൂ​ലം കൊ​യ്യാ​ൻ പാ​ക​മാ​യ പാ​ട​ത്ത് ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു കി​ട​ക്കു​ക​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് ക​ർ​ഷ​ക​ർ ടെ​നെ​ഞ്ച​ൽ അ​ങ്ക​ലാ​പ്പ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​യ്തെ​തെ​ടു​ത്ത നെ​ല്ലു​ക​ൾ ക​ര പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മം ക​ർ​ഷ​ക​ർ ന​ട​ത്തു​ന്നു​ണ്ട്.

സം​ഭ​ര​ണം വൈ​കു​ന്നു

നെ​ല്ല് കൊ​യ്തെ​ടു​ത്താ​ലും സം​ഭ​ര​ണ​ത്തി​നു കാ​ല​താ​മ​സ​മു​ണ്ടാ​കാ​റു​ണ്ട്. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പേ​റ​ഷ​ൻ മു​ഖേ​ന​യു​ള്ള സം​ഭ​ര​ണ​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ണ് ക​ർ​ഷ​ക​ർ.

സ​ർ​ക്കാ​രു​മാ​യി ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ളാ​ണ് പാ​ട​ത്തെ​ത്തി നെ​ല്ല് കൊ​ണ്ടു​പോ​കു​ന്ന​ത്. കൊ​യ്ത്തു ക​ഴി​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​ട്ടും എ​ട​യോ​ടി​ച്ചെ​ന്പ് പാ​ട​ത്ത് മി​ല്ലു​കാ​ർ എ​ത്തി​യി​ട്ടി​ല്ല.

നെ​ല്ലി​ന് ന​ന​വു​ണ്ടാ​യാ​ൽ വെ​യി​ല​ത്ത് ന​ന്നാ​യി ഉ​ണ​ക്കി​യെ​ടു​ത്തെ​ങ്കി​ലേ മി​ല്ലു​ക​ൾ ഏ​റ്റെ​ടു​ക്കൂ. ഈ​ർ​പ്പ​ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ ക്വി​ന്‍റ​ലി​ന് അ​ഞ്ച് മു​ത​ൽ 15 ശ​ത​മാ​നം വ​രെ വി​ല​കു​റ​യ്ക്കും. ക​ർ​ഷ​ക​ർ​ക്ക് വ​ൻ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന ന​യ​സ​മീ​പ​ന​മാ​ണ് മി​ല്ലു​ട​മ​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.