ക​ട​മ്മ​നി​ട്ട ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ​ട​യ​ണി ഉ​ത്സ​വ​ത്തി​നു നാ​ളെ തു​ട​ക്ക​മാ​കും
Monday, April 12, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ക​ട​മ്മ​നി​ട്ട ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി ഉ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. രാ​ത്രി ഒ​ന്പ​തി​ന് ചൂ​ട്ടു​വ​യ്പോ​ടെ പ​ട​യ​ണി ച​ട​ങ്ങു​ക​ൾ​ആ​രം​ഭി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ പ​ട​യ​ണി ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
15 ന് ​രാ​ത്രി ഒ​ന്പ​തി​ന് പ​ച്ച​ത്ത​പ്പ് കൊ​ട്ടി കാ​വു​ണ​ർ​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തി​ന് പ​ട​യ​ണി. 20ന് ​രാ​ത്രി 11 ന് ​ഇ​ട​പ​ട​യ​ണി.
21 ന് ​രാ​ത്രി 7.15ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ.​ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ​പി​ള്ള ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള രാ​മ​ൻ നാ​യ​ർ ആ​ശാ​ൻ പു​ര​സ്കാ​രം നെ​ടും​പ്ര​യാ​ർ തോ​ട്ട​പ്പു​ഴ​ശേ​രി പ​ട​യ​ണി ആ​ശാ​ൻ അ​ച്ചു​ത​ക്കു​റു​പ്പി​ന് സ​മ​ർ​പ്പി​ക്കും.
ഫോ​ക്ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ പി.​ടി. പ്ര​സ​ന്ന​കു​മാ​ർ, കെ.​ആ​ർ. ര​ഞ്ജി​ത്ത്, എം.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.
രാ​ത്രി 8.30 ന് ​ഭ​ക്തി​ഗാ​ന​സു​ധ, 11.30 ന് ​വ​ലി​യ പ​ട​യ​ണി. ക​ട​മ്മ​നി​ട്ട ഗോ​ത്ര​ക​ലാ ക​ള​രി​യാ​ണ് വ​ല്യ പ​ട​യ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 22 ന് ​പ​ള്ളി​യു​റ​ക്കം. 23ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11 വ​രെ പ​ക​ൽ പ​ട​യ​ണി, വൈ​കു​ന്നേ​രം നാ​ലി​ന് എ​ഴു​ന്ന​ള്ള​ത്ത്. 6.30 ന് ​ദീ​പാ​രാ​ധ​ന,രാ​ത്രി 8.30ന് ​ക​ള​മെ​ഴു​ത്തും പാ​ട്ടും. ഒ​ന്പ​തി​ന് ഭ​ക്തി​ഗാ​ന മ​ഞ്ജ​രി. രാ​ത്രി 11ന് ​എ​ഴു​ന്ന​ള്ള​ത്തും വി​ള​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്രം ദേ​വ​സ്വം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി ഡി. ​ര​ഘു​കു​മാ​ർ, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.