കോ​വി​ഡ് പ്ര​തി​രോ​ധം: ആ​യു​ര്‍​വേ​ദ സ്ഥാ​പ​ന​ങ്ങ​ള്‍ സു​സ​ജ്ജ​മെ​ന്ന് ഡി​എം​ഒ
Monday, April 12, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം കേ​ര​ള​ത്തി​ല്‍ തീ​വ്ര​മാ​യേ​ക്കു​മെ​ന്ന ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ജ്ജ​മാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദം) ഡോ.​പി.​എ​സ്.​ശ്രീ​കു​മാ​ര്‍ അ​റി​യി​ച്ചു.
പ്ര​ധാ​ന​മാ​യും സ്വാ​സ്ഥ്യം, സു​ഖാ​യു​ഷ്യം, അ​മൃ​തം, ഭേ​ഷ​ജം എ​ന്നീ നാ​ല് പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് പ​ക​ര്‍​ച്ച വ്യാ​ധി​ക്കെ​തി​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രു​ന്ന​ത്.
പ്ര​തി​രോ​ധ​ത്തി​ല്‍ ഊ​ന്നി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് സ്വാ​സ്ഥ്യ​വും സു​ഖാ​യു​ഷ്യ​വും. ഇ​വ​യി​ലൂ​ടെ പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ളോ​ടൊ​പ്പം ജീ​വി​ത​ശൈ​ലി ക്ര​മീ​ക​ര​ണം, ന​ല്ല ആ​ഹാ​രം, യോ​ഗ, പ്ര​കൃ​തി ചി​കി​ത്സ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കു​ന്നു. രോ​ഗി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഔ​ഷ​ധ​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണ് അ​മൃ​തം. വീ​ട്ടി​ലോ, ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലോ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഈ ​ഔ​ഷ​ധ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ന​ല്ല​താ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ര്‍​ക്കു​ള്ള ചി​കി​ത്സാ പ​ദ്ധ​തി​യാ​ണ് ഭേ​ഷ​ജം. മ​റ്റു ചി​കി​ത്സ​ക​ള്‍​ക്ക് വി​ധേ​യ​രാ​യി​രി​ക്കു​ന്ന​വ​ര്‍​ക്ക് കൂ​ടി ക​ഴി​ക്കാ​വു​ന്ന​താ​ണ് ഭേ​ഷ​ജം മ​രു​ന്നു​ക​ള്‍.
പു​തി​യ രോ​ഗാ​ണു വ്യാ​പ​ന കാ​ല​ഘ​ട്ട​ത്തെ നേ​രി​ടാ​ന്‍ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്ക​ണ​മെ​ന്നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി എ​ല്ലാ​വ​രും ആ​യു​ര്‍​വേ​ദ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​തി​നൊ​പ്പം മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍(​ആ​യു​ര്‍​വേ​ദം) അ​ഭ്യ​ര്‍​ഥി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ​വ. ആ​യു​ര്‍​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്കു​ക​ളെ ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.