കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി, ത​ര്‍​ക്ക​വും പ​തി​വാ​യി
Sunday, April 11, 2021 10:17 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ത​ര്‍​ക്ക​ങ്ങ​ളും പ​തി​വാ​യി.
കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പ​ല ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ത​ര്‍​ക്ക​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം മ​ല്ല​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു.
ബ​സ് സ​മ​യ​ത്തെ​ച്ചൊ​ല്ലി​യ ത​ര്‍​ക്ക​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം. മ​ര്‍​ദ​ന​മേ​റ്റ ജീ​വ​ന​ക്കാ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
തി​രു​വ​ല്ല, ചു​ങ്ക​പ്പാ​റ, കോ​ട്ട​യം റൂ​ട്ടു​ക​ളി​ലാ​ണ് മ​ല്ല​പ്പ​ള്ളി​യി​ല്‍ നി​ന്നും ബ​സു​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ടി ഈ ​റൂ​ട്ടു​ക​ളി​ലു​ള്ള​തി​നാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ത്തെ​ച്ചൊ​ല്ലി ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം പ​തി​വാ​കു​ക​യാ​ണ്.
കെ​എ​സ്ആ​ര്‍​ടി​സി കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള​ട​ക്കം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ചു​ങ്ക​പ്പാ​റ, റാ​ന്നി റൂ​ട്ടു​ക​ളി​ലെ ചി​ല ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഇ​നി ആ​രം​ഭി​ക്കാ​നു​ള്ള​ത്.
സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​റി​ല്ല. നേ​ര​ത്തെ ഇ​വി​ടേ​ക്ക് പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ്റ്റാ​ന്‍​ഡ് അ​ട​ച്ചി​ട്ട​തോ​ടെ പോ​ലീ​സ് ഡ്യൂ​ട്ടി പി​ന്‍​വ​ലി​ച്ച​താ​ണ്.