മ​നു​ഷ്യ​രു​ടെ യോ​ജി​പ്പി​നാ​ണ് പ്രാ​ധാ​ന്യം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ക്ലീ​മി​സ് ബാ​വ
Sunday, April 11, 2021 10:15 PM IST
തെ​ള്ളി​യൂ​ര്‍: ബ​ന്ധ​ങ്ങ​ളി​ലെ മു​റി​വു​ണ​ക്കു​ന്ന​വ​രാ​ക​ണം വി​ശ്വാ​സ​സ​മൂ​ഹ​മെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. തെ​ള്ളി​യൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തൊ​ണ്ണൂ​റ്റി ഒ​മ്പ​തി​നെ​യും വ​ഴി​യ​രി​കി​ല്‍ വി​ട്ട് മു​റി​വേ​റ്റ ഒ​ന്നി​നെ തേ​ടി​പ്പോ​യ ഇ​ട​യ​ന്‍റെ പി​ന്‍​ഗാ​മി​ക​ളാ​യ ന​മു​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ അ​ക​ല്‍​ച്ച​ക​ള്‍ മാ​റ്റാ​നും മു​റി​വു​ണ​ക്കാ​നും ദൗ​ത്യ​മു​ണ്ട്. എ​ല്ലാ മ​നു​ഷ്യ​രെ​യും യോ​ജി​പ്പി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് ന​മ്മു​ടെ ദൗ​ത്യം. കു​രി​ശി​ന്റെ വ​ഴി​യി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​ര​ക​മാ​കു​ന്ന​ത് വി​ശാ​ല​മാ​യ സ്‌​നേ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യു​ടെ​യും ശു​ശ്രൂ​ഷ​ക​ളാ​ണ്. നി​റ​വേ​റ്റ​പ്പെ​ടു​മ്പോ​ള്‍ അ​ക​ല​ങ്ങ​ള്‍മു​റി​വു​ണ​ക്കാ​നും മു​ട​ന്തു​ള്ള​വ​രെ താ​ങ്ങി​നി​ര്‍​ത്താ​നും എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും യോ​ജി​പ്പാ​ണ് എ​ല്ലാ​റ്റി​ലും വ​ലു​തെ​ന്ന ചി​ന്ത​യി​ല്‍ മു​ന്നേ​റാ​ന്‍ ന​മു​ക്കു ക​ഴി​യ​ണ​മെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ക്ലീ​മി​സ് ബാ​വ പ​റ​ഞ്ഞു.
ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​ദി​ക​പ​ട്ട​ത്തി​ല്‍ 25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ വി​കാ​രി ഫാ. ​ജോ​ര്‍​ജ് തേ​ക്ക​ട​യി​ലി​നെ യോ​ഗ​ത്തി​ല്‍ ക​ര്‍​ദി​നാ​ള്‍ ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​എ​സ്‌​സി ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ സ്നേ​ഹ ജോ​സ​ഫ് ത​ട​ത്തി​ല്‍, സി​മി അ​ച്ച​ന്‍​കു​ഞ്ഞ് കാ​ക്കാ​നി​ക്കു​ഴി​യി​ല്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ ക​ര്‍​ദി​നാ​ളും മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യും ആ​ര്‍​ച്ച്ബി​ഷ​പും ചേ​ര്‍​ന്ന് വി​ത​ര​ണം ചെ​യ്തു. ഫാ. ​ജോ​ണ്‍ തോ​മ​സ് ക​ണ്ട​ത്തി​ങ്ക​ല്‍ സ്വാ​ഗ​ത​വും റോ​ഷ​ന്‍ മാ​ത്യൂ​സ് ക​ണ​യ്ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ഇ​ന്നു രാ​വി​ലെ 8.30ന് ​ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ തെ​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം എ​പ്പി​സ്‌​കോ​പ്പ എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം. തു​ട​ര്‍​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണം എ​ന്നി​വ ന​ട​ക്കും.
11.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​പോ​ള്‍ മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ തി​യ​ഡോ​ഷ്യ​സ്, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം എ​പ്പി​സ്‌​കോ​പ്പ എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തും. ഡോ. ​ജേ​ക്ക​ബ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ന്‍​വി​കാ​രി​മാ​രെ ആ​ദ​രി​ക്കും.
ദേ​വാ​ല​യ നി​ര്‍​മാ​ണ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യ്ക്ക് കോ​പ്പി ന​ല്കി ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും തോ​മ​സ് മാ​ര്‍ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.