വ​യോ​ധി​ക​ര്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ മോ​ഷ​ണ​ശ്ര​മം
Sunday, April 11, 2021 10:15 PM IST
കോ​ഴ​ഞ്ചേ​രി: വ​യോ​ധി​ക​ര്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ മോ​ഷ​ണ ശ്ര​മം.തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​പ്പു​ങ്ക​ല്‍ ക​നാ​ല്‍ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള മ​ണ്ണൂ​ര്‍​വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.
വ​യോ​ധി​ക​രാ​യ വാ​സ​ന്തി ജി. ​കു​റു​പ്പും സ​ഹോ​ദ​രി ജ​യാ​മ്മ​യു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.
വീ​ടി​ന്‍റെ ഓ​ടു​പൊ​ളി​ച്ച് ഉ​ള്ളി​ല്‍ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ശ​ബ്ദം കേ​ട്ട് ഉ​ണ​ര്‍​ന്ന വ​യോ​ധി​ക​ര്‍ ലൈ​റ്റ് പ്ര​കാ​ശി​പ്പി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ക​ത​കി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​യി​പ്രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്പീ​ക്ക​റും മ​ന്ത്രി ജ​ലീ​ലും രാ​ജി​വ​യ്ക്ക​ണം: കു​രു​വി​ള മാ​ത്യൂ​സ്

തി​രു​വ​ല്ല: ഡോ​ള​ര്‍ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സി​ന്റെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​നും ലോ​കാ​യു​ക്ത​യു​ടെ ക​ടു​ത്ത വി​മ​ര്‍​ശ​ന​ത്തി​ന് വി​ധേ​യ​നാ​യ മ​ന്ത്രി കെ. ​റ്റി. ജ​ലീ​ലും ഉ​ട​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ​ന്‍​ഡി​എ സം​സ്ഥാ​ന നി​ര്‍​വാ​ഹ സ​മി​തി അം​ഗം കൂ​ടി​യാ​യ നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ കു​രു​വി​ള മാ​ത്യൂ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
സ്പീ​ക്ക​റും മ​ന്ത്രി​യും സ്വ​യം രാ​ജി വ​യ്ക്കാ​ന്‍ ത​യാ​റ​ല്ലെ​ങ്കി​ല്‍ രാ​ജി എ​ഴു​തി വാ​ങ്ങാ​നു​ള്ള ആ​ർ​ജ​വം മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.