കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് ഏ​കോ​പ​ന​സ​മി​തി
Saturday, April 10, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.

സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജു അ​പ്സ​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ക​ണ​ക്ക് കു​റ​ച്ചു​കാ​ണി​ച്ചു ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​യാ​ക്കി​യ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി​രി​ക്കു​മെ​ന്ന് രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. സെ​ക്ട​റ​ൽ മ​ജി​സ്ട്ര​റ്റു​മാ​രും ആ​രോ​ഗ്യ വ​കു​പ്പും പോ​ലി​സും ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ വ്യാ​പാ​രി​ക​ൾ എ​തി​ര​ല്ല എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി വ്യാ​പാ​രി​ക​ൾ​ക്ക് വീ​ണ്ടും തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​രു​മെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.