സു​പ്രീം കോ​ട​തി നി​ല​പാ​ടി​നെ കെ​സി​സി സ്വാ​ഗ​തം ചെ​യ്തു
Saturday, April 10, 2021 10:17 PM IST
തി​രു​വ​ല്ല: മ​ത സ്വാ​ത​ന്ത്ര്യം ഉ​റ​പ്പ് ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സു​പ്രീം കോ​ട​തി നി​ല​പാ​ടി​നെ കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് സ്വാ​ഗ​തം ചെ​യ്തു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രു വ്യ​ക്തി​ക്കും ത​നി​ക്ക് താ​ത്പ​ര്യ​മു​ള്ള മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​തി​നും അ​തി​ന്‍ പ്ര​കാ​രം ജീ​വി​ക്കു​ന്ന​തി​നും അ​ത് പ്ര​ച​രി​ പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന കോ​ട​തി നി​ല​പാ​ട് സ​മ​കാ​ലി​ക ഭാ​ര​ത സ​മൂ​ഹ​ത്തി​ന് പ്ര​തീ​ക്ഷ ന​ല്കു​ന്നു.
ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം അ​നു​ച്ഛേ​ദം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് ഇ​ന്ത്യ​ന്‍ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ നി​ല​നി​ല്പി​ന് അ​ത്യാ​വ​ശ്യ​മാ​ണ്.

സ്വ​ത​ന്ത്ര നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ നി​ല​നി​ല്‍​പ്പി​നാ​യി കെ​സി​സി അം​ഗ സ​ഭ​ക​ൾ ഇ​ന്നു പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും പ​ര​മാ​ധി​കാ​ര ജ​നാ​ധി​പ​ത്യ മ​തേ​ത​ര രാ​ഷ്ട്ര​മാ​യി ഭാ​ര​തം തു​ട​ര്‍​ന്നും നി​ല​നി​ല്‍​ക്കേ​ണ്ട​തി​ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ഷ ​പ് ഡോ. ​ഉ​മ്മ​ന്‍ ജോ​ർ​ജ്‌, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​ തോ​മ​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.