അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം: മാ​താ​വി​നെ​യും പ്ര​തി ചേ​ർ​ത്തേ​ക്കും
Saturday, April 10, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട : കു​മ്പ​ഴ​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ ത​മി​ഴ് ബാ​ലി​ക​യെ ര​ണ്ടാ​ന​ച്ഛ​ൻ മ​ർ​ദി​ച്ചും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​ട്ടി​യു​ടെ മാ​താ​വി​നെ​യും പ്ര​തി ചേ​ർ​ത്തേ​ക്കും.

ര​ണ്ടാ​ന​ച്ഛ​ൻ അ​ല​ക്സ് കു​ട്ടി​യെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ടി​ല്ലെ​ന്നാ​ണ് മാ​താ​വ് ക​ന​ക, പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ഇ​ത് സ​ത്യ​മാ​ണോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ക​ള​വാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ അ​മ്മ​യും പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​മെ​ന്നും പ​ത്ത​നം​തി​ട്ട സി​ഐ അ​നീ​ഷ് ലാ​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ത​മി​ഴ് നാ​ട്ടി​ലു​ള്ള കു​ട്ടി​യു​ടെ അ​ച്ഛ​ൻ മു​ത്തു​പാ​ണ്ടി​യെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

ക​ന​ക​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മു​ത്തു​പാ​ണ്ടി​ക്കാ​യി​രു​ന്നു പോ​ലീ​സ് വി​ട്ടു​കൊ​ടു​ത്ത​ത്.ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്സും ക​ന​ക​യും കു​ട്ടി​ക്കൊ​പ്പം കു​മ്പ​ഴ​യി​ലാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.30ഓ​ടെ​യാ​ണ് കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ടു​ത്ത​വീ​ട്ടി​ൽ ജോ​ലി​ക്കു​പോ​യ താ​ൻ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ കു​ട്ടി മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ന്നാ​ണ് ക​ന​ക പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ശ​രീ​ര​ത്തി​ലും ക​ഴു​ത്തി​ലും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് വ​ര​ഞ്ഞ പാ​ടും അ​റു​പ​ത് മു​റി​വു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. നെ​ഞ്ചി​നേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി.