റാ​ന്നി​യി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞ​തി​ന്‍റെ കാ​ര​ണം തേ​ടു​ന്പോ​ൾ
Saturday, April 10, 2021 10:17 PM IST
റാ​ന്നി: റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ഇ​ക്കു​റി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ 1,93,634 വോ​ട്ട​ർ​മാ​രി​ൽ 1,23,594 പേ​രാ​ണ് ആ​റി​നു പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്. 63.83 ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​ണ് റാ​ന്നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വോ​ട്ടെ​ടു​പ്പി​ൽ പൊ​തു​വെ നി​സം​ഗ​ത നി​ല​നി​ന്ന മ​ണ്ഡ​ല​മാ​യി​രു​ന്നു റാ​ന്നി. പ​ല മേ​ഖ​ല​ക​ളി​ലും വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്താ​ൻ താ​ത്പ​ര്യം കാ​ട്ടി​യി​ല്ല. ബൂ​ത്തി​ൽ വ​രാ​തി​രു​ന്ന വോ​ട്ടു​ക​ളെ​ച്ചൊ​ല്ലി​യാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ചെ​യ്ത വോ​ട്ടു​ക​ളേ​ക്കാ​ൾ ചെ​യ്യാ​തെ പോ​യ വോ​ട്ടു​ക​ൾ ആ​രു​ടേ​താ​ണ് കൂ​ടു​ത​ലെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം.

2016ൽ ​റാ​ന്നി​യി​ൽ 74.37 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 1,90,196 വോ​ട്ട​ർ​മാ​രി​ൽ 1,33,927 പേ​ർ ബൂ​ത്തി​ലെ​ത്തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​ന്നി​യി​ൽ 70.63 ശ​ത​മാ​നം പോ​ളിം​ഗ് ഉ​ണ്ടാ​യി. 1,90,664 വോ​ട്ട​ർ​മാ​രി​ൽ 1,34,659 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്.

മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​പ്പെ​ട്ട ചി​ല പ്ര​ശ്ന​ങ്ങ​ൾ പ്ര​ചാ​ര​ണ​രം​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. പോ​ളിം​ഗി​ലും നി​സം​ഗ​താ മ​നോ​ഭാ​വ​ത്തി​ൽ ഇ​ത് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സ്വ​ത​ന്ത്ര·ാ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ൾ ചെ​യ്ത വോ​ട്ടു​ക​ൾ റി​ങ്കു ചെ​റി​യാ​ൻ (യു​ഡി​എ​ഫ്), പ്ര​മോ​ദ് നാ​രാ​യ​ണ്‍ (എ​ൽ​ഡി​എ​ഫ്), കെ. ​പ​ത്മ​കു​മാ​ർ (എ​ൻ​ഡി​എ) എ​ന്നി​ങ്ങ​നെ പ്ര​ധാ​ന​മാ​യും വേർതിരിക്കപ്പെടും
2016ൽ ​സി​പി​എ​മ്മി​ലെ രാ​ജു ഏ​ബ്ര​ഹാം 14596 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്.

1996 മു​ത​ൽ മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന രാജു ഏബ്രഹാമിന് ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​ത്വം സി​പി​എം നി​ഷേ​ധി​ച്ചു.

രാ​ജു ഏ​ബ്ര​ഹാം മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നു. സി​പി​എം സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ രാ​ജു​വി​നു സീ​റ്റി​ല്ലെ​ന്നു​റ​പ്പാ​യി. ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​നു സീ​റ്റ് ന​ൽ​കി​യ​തോ​ടെ പ്ര​ചാ​ര​ണ​ത്തു​ട​ക്ക​ത്തി​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ട്ടു​നി​ല്പ് പ്ര​ക​ട​മാ​യി. പ്രചാരണം ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ൾ വി​ജ​യം ഉ​റ​പ്പി​ച്ചാ​ണ് മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും നീ​ങ്ങി​യ​ത്.

എ​ൽ​ഡി​എ​ഫി​നു നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ചു​വ​രു​ന്ന ലീഡാ​ണ് യു​ഡി​എ​ഫി​നു പ്ര​ധാ​ന​മാ​യും പ്ര​തീ​ക്ഷ ന​ൽ​കി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും പ്ര​ദേ​ശ​വാ​സി​യാ​യ സ്ഥാ​നാ​ർ​ഥി​യും അ​നു​കൂ​ല​ഘ​ട​ക​മാ​യി മാ​റി​യി​രു​ന്നു. പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ൻ​ഡി​എ​യും നീ​ങ്ങി​യ​തോ​ടെ മ​ത്സ​രം ക​ടു​ത്ത​താ​യി. ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ആന്‍റോ ആ​ന്‍റ​ണി റാ​ന്നി​യി​ൽ നേ​ടി​യ​ത് 7824 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ്. നി​യ​മ​സ​ഭ​യി​ലേ​ക്ക് രാ​ജു ഏ​ബ്ര​ഹാ​മി​നു ല​ഭി​ക്കു​ന്ന വോ​ട്ട് ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന എൽഡിഎഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ല​ഭി​ക്കാ​റി​ല്ല.
സി​റ്റിം​ഗ് എം​എ​ൽ​എ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യും മ​ണ്ഡ​ല​ത്തി​ലെ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ കാ​ന്പെ​യ്ൻ ന​യി​ക്കേ​ണ്ട ചു​മ​ത​ല രാ​ജു ഏ​ബ്ര​ഹാ​മി​നാ​യി​രു​ന്നു. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ബി​ജെ​പി വോ​ട്ടു​ക​ളി​ലും ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന മ​ണ്ഡ​ല​ത്തി​ൽ ദൃ​ശ്യ​മാ​ണ്. ഇ​ത്ത​വ​ണ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം മൂ​ന്ന് മു​ന്ന​ണി​ക​ളും അ​നു​കൂ​ല​മെ​ന്ന് പ​റ​യു​ന്പോ​ഴും വോ​ട്ടു​ക​ണ​ക്കു​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്.

‘ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ക്കും’

പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​ത്ത​വ​ണ റാ​ന്നി​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും. പെ​രു​നാ​ട് ഒ​ഴി​കെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തും. റാ​ന്നി​യി​ലെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. സ​ർ​ക്കാ​ർ വി​രു​ദ്ധ വോ​ട്ടു​ക​ളും വി​ശ്വാ​സി​ക​ളു​ടെ വോ​ട്ടു​ക​ളും അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​യ​വ​യാ​ണ്.

- റി​ങ്കു ചെ​റി​യാ​ൻ,
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

‘വി​ക​സ​ന​വ​ഴി​യി​ൽ നേ​ട്ടം ‘

മൂ​വാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തും. വെ​ച്ചൂ​ച്ചി​റ, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി ഒ​ഴി​കെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​നു ത​ന്നെ​യാ​കും ലീ​ഡ്. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യാ​ണ് പ്ര​ചാ​ര​ണം ന​യി​ച്ച​ത്. അ​ദ്ദേ​ഹം തു​ട​ങ്ങി​വ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​ണ്. എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.

- പ്ര​മോ​ദ് നാ​രാ​യ​ണ്‍,
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

‘എ​ൻ​ഡി​എ മു​ൻ​തൂ​ക്കം നേ​ടും’

റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ മു​ൻ​തൂ​ക്കം നേ​ടും. മ​റ്റ് ര​ണ്ട് മു​ന്ന​ണി​ക​ളേ​ക്കാ​ൾ ഇ​ത്ത​വ​ണ റാ​ന്നി​യി​ൽ എ​ൻ​ഡി​എ​യ്ക്കു വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​നം മു​ത​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് എ​ൻ​ഡി​എ ജ​യി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം വോ​ട്ട​ർ​മാ​ർ​ക്കു​ണ്ടാ​യി​രു​ന്നു.
കെ. ​പ​ത്മ​കു​മാ​ർ,
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.