വി​ശ്വാ​സി​ക​ൾ​ക്ക് നി​രാ​ശ പാ​ടി​ല്ല: ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്
Saturday, April 10, 2021 10:17 PM IST
തെ​ള്ളി​യൂ​ർ: ദൈ​വ​ത്തി​ന്‍റെ ഔ​ദാ​ര്യ​ത്തി​ലും ക​രു​ത​ലി​ലും സ്നേ​ഹ​ത്തി​ലും ക​ഴി​യു​ന്ന വി​ശ​അ​വാ​സ സ​മൂ​ഹ​ത്തി​ന് നി​രാ​ശ പാ​ടി​ല്ലെ​ന്ന് ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് . തെ​ള്ളി​യൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ൻ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യു​ടെ​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ കു​രി​ശ​ടി​യു​ടെ​യും കൂ​ദാ​ശ നി​ർ​വ​ഹി​ച്ചു സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്ഡൗ​ൺ കാ​ല​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 66 കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി. ജീ​വി​ത​ത്തി​ൽ നി​രാ​ശ​യു​ണ്ടാ​കു​ന്പോ​ൾ ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മം പൈ​ശാ​ചി​ക പ്ര​വ​ണ​ത​യാ​ണ്. പൈ​ശാ​ചി​ക​മാ​യ ചി​ന്ത​യാ​ണ് നി​രാ​ശ എ​ന്ന​ത്. ഉ​യി​ർ​പ്പി​ന്‍റെ നാ​ളു​ക​ളി​ൽ പ​രി​ശു​ദ്ധ അ​മ്മ ന​മ്മോ​ടു പ​റ​യു​ന്ന​ത് പ്ര​ത്യാ​ശ​യു​ള്ള​രാ​കു​വി​ൻ എ​ന്നാ​ണ്. സ​ഭ​യ്ക്കു​ള്ള സ​ദ്‌​വാ​ർ​ത്ത​യാ​ണ് ഉ​യി​ർ​പ്പ്. യേ​ശു ഉ​യി​ർ​ക്കു​മെ​ന്ന് മ​റ്റാ​രെ​ക്കാ​ളും കൂ​ടു​ത​ൽ വി​ശ്വ​സി​ച്ച വ്യ​ക്തി​യാ​ണ് പ​രി​ശു​ദ്ധ മ​റി​യം. പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ പ്ര​ത്യാ​ശ ന​മ്മു​ടെ ജീ​വി​ത​ത്തി​ലും ന​മു​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്നും നൈ​രാ​ശ്യ​രാ​കാ​തെ പ്ര​ത്യാ​ശ​യു​ള്ള​വ​രാ​യി ജീ​വി​ക്കാ​നും ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​വി​ലെ തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ദേ​വാ​ല​യ​ത്തി​ലേ​ക്കു ന​ട​ത്തി​യ വി​ളം​ബ​ര​റാ​ലി പൂ​ന-​ക​ട്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് അ​ങ്ങാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​വാ​ല​യ​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മ​രു​തൂ​ർ വി​ളം​ബ​ര​റാ​ലി​യെ സ്വീ​ക​രി​ച്ചു. ഫാ. ​ജോ​ൺ തോ​മ​സ് ക​ണ്ട​ത്തി​ങ്ക​ൽ, ഫാ. ​ഏ​ബ്ര​ഹാം പു​ത്ത​ൻ​മ​ഠം, ഫാ. ​ഇ​ട്ടി മാ​ത്യു പു​ളി​ക്ക​ൽ, വി​കാ​രി ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, ഡീ​ക്ക​ൻ ജെ​റി​ൻ പു​ളി​ക്ക​ൽ, ബ്ര​ദ​ർ ചെ​റി​യാ​ൻ കു​രി​ശും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ​യു​ടെ​യും തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വാ​ല​യ മൂ​റോ​ൻ കൂ​ദാ​ശ ന​ട​ക്കും. 4.30ന് ​ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.