ആ​ന്ധ്ര സ്വ​ദേ​ശി​യെ കാ​രു​ണ്യ ഭ​വ​നി​ൽ എ​ത്തി​ച്ചു
Friday, April 9, 2021 9:53 PM IST
‌‌മ​ല്ല​പ്പ​ള്ളി: ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു​ന​ട​ന്ന മ​നോ​രോ​ഗി​യെ പോ​ലീ​സ് ശാ​ലോം കാ​രു​ണ്യ ഭ​വ​നി​ൽ എ​ത്തി​ച്ചു. ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ദാ​ദാ​സാ​ഹി​ബി(37)​നെ എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ​ളി​നെ​യാ​ണ് കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ഇ​ന്ന​ലെ ശാ​ലോം കാ​രു​ണ്യ ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഈ ​മ​നോ​രോ​ഗി വ​ടി​കൊ​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ വീ​ഴ്ത്തി ഹെ​ൽ​മെ​റ്റു​മാ​യി ഓ​ടി​പ്പോ​യി​രു​ന്നു. ക​ട​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി പ​ല അ​തി​ക്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​നും പോ​ലീ​സി​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ‌