തെ​ള്ളി​യൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യം മൂ​റോ​ൻ കൂ​ദാ​ശ നാ​ളെ ‌
Friday, April 9, 2021 9:53 PM IST
വി​ളം​ബ​ര റാ​ലി ഇ​ന്ന്

തെ​ള്ളി​യൂ​ർ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ 11, 12 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 8.30ന് ​തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ ക​ബ​റി​ങ്ക​ൽ നി​ന്നും ദേ​വാ​ല​യ​ത്തി​ലേ​ക്ക് വി​ളം​ബ​ര റാ​ലി. റ​വ. ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മ​രു​തൂ​ർ സ​ന്ദേ​ശം ന​ല്കും. വൈ​കു​ന്നേ​രം നാ​ലി​ന് സ​മൂ​ഹ​ബ​ലി. ആ​റി​ന് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ കു​രി​ശ​ടി​യു​ടെ​യും കൂ​ദാ​ശ. മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 6.45ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ദേ​വാ​ല​യ മൂ​റോ​ൻ കൂ​ദാ​ശ​യു​ടെ ഒ​ന്നാം ഭാ​ഗം. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ​യും തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ നടക്കും. പൂ​നെ - ക​ട്കി ഭ​ദ്രാ​സ​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് അ​ങ്ങാ​ടി​യി​ൽ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി​രി​ക്കും.

വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. യാ​ക്കോ​ബാ​യ സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി ഡോ. ​ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

12നു ​രാ​വി​ലെ 8.30ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ​ക്ക് സ്വീ​ക​ര​ണം. പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ദേ​വാ​ല​യ കൂ​ദാ​ശ ര​ണ്ടാം ഭാ​ഗം. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കൂ​ർ​ബാ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ക്കും.

11.30ന് ​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​പോ​ൾ മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

​യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മെത്രാപ്പോലീത്ത, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. മു​ൻ​വി​കാ​രി​മാ​രെ ആ​ദ​രി​ക്കും. ഡോ. ​ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. ദേ​വാ​ല​യ നി​ർ​മാ​ണ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യ്ക്ക് ന​ല്കി ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. ഏ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ മാ​ത്യു, ഫാ. ​തെ​യോ​ഫി​ൻ തു​രു​ത്തി​ക്കോ​ണം, മ​ദ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ലി​ല്ലി ജോ​സ് എ​സ്ഐ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫാ. ​ഏ​ബ്ര​ഹാം പു​ത്ത​ൻ​മ​ഠം സ്വാ​ഗ​ത​വും ഫാ. ​ജോ​സ് തൈ​പ്പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​യും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്യ​സ​ഭാ മു​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​വ. തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് തോ​മ​സ്, മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ, ര​മേ​ശ് ഇ​ള​മ​ൺ, മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ് പ്ലാ​ന്തോ​ട്ട​ത്തി​ൽ, അ​ഡ്വ. മ​നോ​ജ് മാ​ത്യു അ​ങ്ങാ​ടി​യി​ൽ, ഏ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ കാ​ക്കാ​നി​ക്കു​ഴി​യി​ൽ, റ്റി. ​മ​റി​യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ സ്വാ​ഗ​ത​വും ഉ​മ്മ​ൻ വ​ർ​ഗീ​സ് അ​യ്യ​ൻ​ങ്കോ​വി​ൽ ന​ന്ദി​യും പ​റ​യും.

‌രാ​ത്രി 7.30ന് ​സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ, സു​റി​യാ​നി ഗാ​ന​സ​ന്ധ്യ. ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ് ആ​ൻ​ഡ് ടീം, ​ഫാ. കു​ര്യാ​ക്കോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. ക​ലാ​പ​രി​പാ​ടി​ക​ൾ, അ​ത്താ​ഴ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, ട്ര​സ്റ്റി കെ.​എ. തോ​മ​സ് ക​ണ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി എ.​വി. ജോ​സ​ഫ് അ​ങ്ങാ​ടി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌