ഡോ.​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മ സ്മാ​ര​ക പ്ര​ഭാ​ഷ​ണം നാ​ളെ
Friday, April 9, 2021 9:40 PM IST
‌തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​നാ​യി​രു​ന്ന ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പ്ര​ഭാ​ഷ​ണം നാ​ളെ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല ഡോ.​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​പ്രീം​കോ​ട​തി റി​ട്ട​യേ​ഡ് ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ‌

പു​തു​ഞാ​യ​റാ​ഴ്ച പെ​രു​ന്നാ​ൾ

റാന്നി: ഹോ​ളി ട്രി​നി​റ്റി ആ​ശ്ര​മ​ചാ​പ്പ​ലി​ൽ പു​തു​ഞാ​യ​റാ​ഴ്ച പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന. നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് കു​ർ​ബാ​ന​യ്ക്ക് ഒൗ​ഗേ​ൻ റ​ന്പാ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഗ​സ്റ്റ്് ല​ക്ച​റ​ർ നി​യ​മ​നം

മ​ല്ല​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ 2020-2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ പാ​ർ​ട്ട് ടൈം ​ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രെ നി​യ​മി​ക്കും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും താ​ത്പ​ര്യ​വു​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി 21നു 11 ​ന് ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.