വേ​ന​ൽ​മ​ഴ​യി​ൽ ഏ​ത്ത​വാ​ഴ കൃ​ഷി​ക്ക് വ്യാ​പ​ക നാ​ശം
Friday, April 9, 2021 9:40 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ കാ​റ്റ് വ്യാ​പ​ക നാ​ശം വി​ത​ച്ചു. ഏ​ത്ത​വാ​ഴ​ക്കൃ​ഷി​ക്കാ​ണ് നാ​ശം ഏ​റ്റ​വും കൂ​ടു​ത​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യും കാ​റ്റും ജി​ല്ല​യൊ​ട്ടാ​കെ കൃ​ഷി​നാ​ശ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​ണ്. ര​ണ്ട് ആ​ഴ്ച​യാ​യി ഇ​ട വി​ട്ട് പെ​യ്യു​ന്ന മ​ഴ​യി​ലാ​ണ് വ​ൻ​തോ​തി​ൽ ഏ​ത്ത​വാ​ഴ​ക​ൾ ന​ശി​ച്ച​ത്. കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​യും വി​ല ഇ​ടി​വി​നെ​യും അ​തി​ജീ​വി​ച്ച് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

കോ​ന്നി മേ​ഖ​ല​യി​ൽ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് എ​ത്ത വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ഒ​ടി​ഞ്ഞു പോ​യ​ത്. പാ​തി വ​ള​ർ​ച്ച​യെ​ത്തി​യ വാ​ഴ​ക​ളാ​ണ് ഏ​റെ​യും. ഓ​ണ വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി ചെ​യ്ത​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് മ​ഴ​യും കാ​റ്റും ഇ​ല്ലാ​താ​ക്കി​യ​ത്. വേ​ന​ലി​ൽ ചൂ​ടു​പി​ടി​ച്ച് നി​ൽ​ക്കു​ന്ന വാ​ഴ​ക​ൾ മ​ഴ പെ​യ്യു​ന്പോ​ൾ ഒ​ടി​ഞ്ഞു വീ​ഴു​ന്ന​ത് പ​തി​വാ​ണ്.

ശ​ക്ത​മാ​യ കാ​റ്റാ​ണെ​ങ്കി​ൽ വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തു​ന്നു. ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ കൃ​ഷി ചെ​യ്ത​വ​രെ​യാ​ണ് വേ​ന​ൽ മ​ഴ ച​തി​ച്ച​ത്. ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ ഏ​റെ​യും വി​ള ഇ​ൻ​ഷ്വ​റ​ൻ​ശി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല. കൃ​ഷി ഭ​വ​നി​ൽ നി​ന്നു​മു​ള്ള ധ​ന​സ​ഹാ​യം പേ​രി​ന് മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​ന്‍റ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ കാ​ര​ണം പ​ല​രും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​റു​മി​ല്ല കോ​വി​ഡ് കാ​ല ദു​രി​ത​ങ്ങ​ൾ മ​റി​ക​ട​ന്ന് കൃ​ഷി​യി​റ​ക്കി​യ​വ​രാ​ണ് ദു​രി​ത​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​ത്. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും കൃ​ഷി​ക്ക് വാ​യ്പ​യെ​ടു​ത്തു​മാ​ണ് ഏ​ത്ത​വാ​ഴ കൃ​ഷി ഏ​റെ​പ്പേ​രും ന​ട​ത്തി​വ​രു​ന്ന​ത്.