വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു
Wednesday, April 7, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: റോ​ഡ് മുറിച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം ഇ​ടി​ച്ചു ഗൃഹനാഥൻ മ​രി​ച്ചു.ചു​രു​ളി​ക്കോ​ട് ഹ​സീ​ന മ​ൻ​സി​ൽ എ​ൻ. ഹ​സ​ൻ​കു​ട്ടി (57) യാ​ണ് മ​രി​ച്ച​ത്.പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നിൽ ചെ​രു​പ്പ് തു​ന്നു​ന്ന ജോ​ലി ചെ​യ്തു​വ​രു​ന്ന ഹ​സ​ൻ​കു​ട്ടി ഇ​ന്ന​ലെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ ടി​കെ റോ​ഡി​ൽ ചു​രു​ളി​ക്കോ​ട് ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സി​റ​ങ്ങി റോ​ഡ് മുറിച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട മു​സ്‌​ലിം ജ​മാ അ​ത്തി​ൽ. ഭാ​ര്യ: ഖ​ദീ​ജ​ബീ​വി. മ​ക്ക​ൾ: കെ.​എ​ച്ച് ഹ​സീ​ന, കെ.​എ​ച്ച് ഷെ​ഫീ​ക്ക്, കെ. ​എ​ച്ച്. ഷെ​മീ​ർ. മ​രു​മ​ക​ൻ: പി. ​എ​സ്. ബാ​ബു, ബി​ൻ​സി. **