ജില്ലയിലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ
Wednesday, April 7, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സീ​ൽ ചെ​യ്ത് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.
ചൊ​വ്വാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച പ്ര​ക്രി​യ അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പൂ​ർ​ത്തീ​ക​രി​ച്ച​ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്.
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സീ​ൽ ചെ​യ്തു.
രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌
കേ​ന്ദ്ര​സേ​ന​യു​ടെ സു​ര​ക്ഷ​യി​ലാ​ണ് ഇ​നി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ, സീ​ൽ ചെ​യ്ത് ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും വോ​ട്ടെ​ണ്ണ​ലി​നാ​യി മേ​യ് ര​ണ്ടി​ന് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്.
നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ. ‌
‌തി​രു​വ​ല്ല - കു​റ്റ​പ്പു​ഴ മാ​ർ​ത്തോ​മ്മ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ.‌
റാ​ന്നി - റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ്.‌
ആ​റ​ന്മു​ള - പ​ത്ത​നം​തി​ട്ട കു​ന്പ​ഴ മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്കൂ​ൾ.‌
കോ​ന്നി - മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ർ കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി.‌
അ​ടൂ​ർ - അ​ടൂ​ർ മ​ണ​ക്കാ​ല ത​പോ​വ​ൻ പ​ബ്ലി​ക് സ്കൂ​ൾ. ‌