ഇ​ട​പ്പ​രി​യാ​രം ഭാ​ഗ​ത്ത് കാ​റ്റി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശം
Wednesday, April 7, 2021 10:21 PM IST
ഇ​ല​ന്തൂ​ർ: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ഇ​ട​പ്പ​രി​യാ​രം മു​ഞ്ഞ​നാ​ട് വ​ലി​യ​കാ​ലാ​യി​ൽ പ​ടി ഭാ​ഗ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

മു​ത്ത​നാ​ട് തേ​വു​പാ​റ വ​ട​ക്കേ​തി​ൽ സോ​മ​രാ​ജ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും കാ​റ്റി​ൽ ത​ക​ർ​ന്നു. സ​മീ​പ​വാ​സി​യാ​യ തേ​വു​പ​റ വ​ട​ക്കേ​തി​ൽ ഷാ​ജി​യു​ടെ വീ​ടി​നും തേ​വു​പാ​റ വ​ട​ക്കേ​തി​ൽ സ​ജീ​വി​ന്‍റെ വീ​ടി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്നാ​ന്ന് വീ​ടു​ക​ൾ​ക്ക് മ​രം​വീ​ണും മ​റ്റും നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ൽ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. ‌