ഇ​ന്നു​കൂ​ടി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാം ‌
Monday, March 8, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ 10 ദി​വ​സം മു​മ്പ് വ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​മെ​ന്നി​രി​ക്കെ അ​ത് ഇ​ന്ന​വ​സാ​നി​ക്കും.​
നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 19 ആ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും വോ​ട്ട​ര്‍ പ​ട്ടി​ക വ്യ​ത്യ​സ്ത​മാ​യ​തി​നാ​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ക​ള്‍ ഉ​ണ്ടെ​ന്ന് വോ​ട്ട​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
നാ​ഷ​ണ​ല്‍ വോ​ട്ടേ​ഴ്‌​സ് സ​ര്‍​വീ​സ് പോ​ര്‍​ട്ട​ലാ​യ nvsp.in ല്‍ ​വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു നോ​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.‌
2021 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍ nvsp.in ലൂ​ടെ​യാ​ണ് പേ​ര് ചേ​ര്‍​ക്കേ​ണ്ട​ത്. പോ​ര്‍​ട്ട​ല്‍ തു​റ​ന്നാ​ല്‍ കാ​ണു​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫോ​ര്‍ ന്യൂ ​ഇ​ല​ക്ട​ര്‍ സെ​ല​ക്ട് ചെ​യ്ത് പു​തി​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് പേ​ര് ചേ​ര്‍​ക്ക​ല്‍ തു​ട​രാ​വു​ന്ന​താ​ണ്.