റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന അ​ന്യാ​യം: കത്തോലിക്കാ കോൺഗ്രസ്
Monday, March 8, 2021 10:13 PM IST
ച​ങ്ങ​നാ​ശേ​രി: റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​രു​ത്തി​യ ഭീ​മ​മാ​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള നി​ര​ക്കാ​യ പ​ത്തു​രൂ​പ​യു​ടെ ഇ​രു​നൂ​റു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് മു​പ്പ​തു ​രൂ​പ​യാ​ക്കി​യ​ത് മ​റ്റൊ​രു പ​ക​ൽ​കൊ​ള്ള​യാ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.
കൊ​വി​ഡ്19 ന്‍റെ മ​റ​വി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടേ​മേ​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​വ​യ്ക്കു​ന്ന കേ​ന്ദ്ര സർക്കാർ ന​ട​പ​ടി അ​ടി​യ​ന്തര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നൊ​പ്പം ട്രെ​യി​ൻ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നി​ര​ക്കു​വ​ർ​ധ​ന​യും ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​നെ​തി​രെ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ, രാ​ജേ​ഷ് ജോ​ണ്‍, സി​ബി മു​ക്കാ​ട​ൻ, അ​ഡ്വ.​പി.​പി. ജോ​സ​ഫ്, പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ്, സൈ​ബി അ​ക്ക​ര, ജോ​യി പാ​റ​പ്പു​റം, ആ​നീ​സ് ജോ​ർ​ജ്, അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ, ബാ​ബു വ​ള്ള​പ്പു​ര, ജോ​സ് പാ​ല​ത്തി​നാ​ൽ, ടോ​ണി ജെ ​കോ​യി​ത്ത​റ, ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത്, ബി​ജു സെ​ ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ ച്ചു.