അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ബൂ​ത്ത് ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഏ​പ്രി​ല്‍ ആ​റി​ന് ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​തു​മൂ​ലം പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കാ​ണ് ത​പാ​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​ന് ക്ര​മീ​ക​ര​ണം. ‌
ആ​ദ്യ പ​ടി​യാ​യി ഇ​ത്ത​രം ഓ​ഫീ​സു​ക​ളി​ല്‍ ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​ശ്ച​യി​ക്കും.അപേക്ഷകൾ 12 മുതൽ 17 വരെ സ്വീകരിക്കും. ത​പാ​ല്‍ ബാ​ല​റ്റ് മു​ഖാ​ന്തി​രം വോ​ട്ടു ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ 12 ഡി ​ഫോ​റം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യ​ശേ​ഷം അ​താ​ത് ജീ​വ​ന​ക്കാ​ര്‍​ത​ന്നെ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം.‌
17ന് ​ശേ​ഷം ഇ​ത്ത​രം അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന വ​ര​ണാ​ധി​കാ​രി സ്വീ​കാ​ര്യ​മാ​യ ഫോ​റ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്ക് ത​പാ​ല്‍ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പ​ട്ടി​ക ത​യാ​റാ​ക്കും. ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി വോ​ട്ടു ചെ​യ്യാ​നാ​കി​ല്ല.‌ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ജി​ല്ലാ െതെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ നി​ര്‍​ണ​യി​ക്കു​ന്ന ഒ​രു കേ​ന്ദ്ര​ത്തി​ല്‍ ത​പാ​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ഇ​വ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഏ​പ്രി​ല്‍ ആ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് വോ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​കു​ന്ന രീ​തി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഇ​തേ കേ​ന്ദ്ര​ത്തി​ല്‍ വോ​ട്ടിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​കും.‌
12 ഡി ​ഫോ​റ​ത്തി​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ചേ​ര്‍​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് വോ​ട്ടിം​ഗ് കേ​ന്ദ്രം സം​ബ​ന്ധി​ച്ച വി​വ​രം ഫോ​ണി​ല്‍ മെ​സേ​ജാ​യി ല​ഭി​ക്കും. ഫോ​ണ്‍ ന​മ്പ​ര്‍ കു​റി​ക്കാ​ത്ത​വ​ര്‍​ക്ക് ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ മു​ഖേ​ന അ​റി​യി​പ്പ് ന​ല്‍​കും.