ത​പാ​ൽ വോ​ട്ടി​നു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​യി ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​രെ ആ​ബ്‌​സ​ന്‍റി വോ​ട്ട​ര്‍​മാ​രാ​യി പ​രി​ഗ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​പാ​ല്‍ ബാ​ല​റ്റ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 80 വ​യ​സു പി​ന്നി​ട്ട​വ​ര്‍, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍, കോ​വി​ഡ് ബാ​ധി​ത​ര്‍, കോ​വി​ഡ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ര്‍, അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ത​പാ​ല്‍ വോ​ട്ടു ചെ​യ്യാ​ന്‍ ക​ഴി​യു​ക.‌
ആ​ദ്യ​ത്തെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു ന​ല്‍​കു​ന്ന ബാ​ല​റ്റ് പേ​പ്പ​റി​ല്‍ വോ​ട്ടു ചെ​യ്യാം. അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ട്ട​വ​ര്‍​ക്ക് ത​പാ​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ്ര​ത്യേ​ക വോ​ട്ടിം​ഗ് കേ​ന്ദ്രം സ​ജ്ജ​മാ​ക്കും.‌
80 വ​യ​സു പി​ന്നി​ട്ട​വ​ര്‍, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍, കോ​വി​ഡ് ബാ​ധി​ത​ര്‍, കോ​വി​ഡ് ക്വാ​റ​ന്‍റൈ​ന്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ത​പാ​ല്‍ വോ​ട്ടു ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് വോ​ട്ട​ര്‍ വ​ര​ണാ​ധി​കാ​രി​യെ അ​റി​യി​ക്കണം. ഇ​തി​നാ​യി 12 ഡി ​എ​ന്ന ഫോ​റ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി ന​ല്‍​ക​ണം. ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഈ ​ഫോ​റം മാ​ര്‍​ച്ച് 17നു ​മു​ന്പ് ഇ​ത്ത​രം വോ​ട്ട​ര്‍​മാ​ര്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി പൂ​രി​പ്പി​ച്ച് തി​രി​കെ വാ​ങ്ങും. ‌
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​ര്‍ 40 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഭി​ന്ന​ശേ​ഷി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം കൂ​ടി ഇ​തോ​ടൊ​പ്പം ന​ൽ​ക​ണം.‌ കോ​വി​ഡ് രോ​ഗി​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രും അ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദി​ഷ്ഠ ഫോ​റ​ത്തി​ലു​ള്ള സാ​ക്ഷ്യ​പ​ത്ര​വും 12 ഡി ​ഫോ​റ​ത്തി​നൊ​പ്പം ബി​എ​ല്‍​ഒ​യെ ഏ​ല്‍​പിക്കണം.
നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ച് ഫോ​റം 12 ഡി ​സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്ക് വ​ര​ണാ​ധി​കാ​രി ത​പാ​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ അ​നു​വ​ദി​ക്കും. ഇ​തോ​ടൊ​പ്പം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​വ​രു​ടെ പേ​രി​നു നേ​രെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ന്ന​തി​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​യ പി​ബി എ​ന്ന് മാ​ര്‍​ക്ക് ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ മാ​ര്‍​ക്ക് ചെ​യ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ ഈ ​വോ​ട്ട​ര്‍​മാ​ര്‍​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി വോ​ട്ടു ചെ​യ്യാ​നാ​വി​ല്ല.‌
ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വോ​ട്ട​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ന് പ്ര​ത്യേ​ക പോ​ളിം​ഗ് സം​ഘ​ങ്ങ​ളെ വ​ര​ണാ​ധി​കാ​രി​മാ​ര്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ന്‍​കൂ​ട്ടി അ​റി​യി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ഇ​വ​ര്‍ വോ​ട്ട​ര്‍​മാ​രു​ടെ പ​.ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ള്‍ വോ​ട്ടു ചെ​യ്യു​മ്പോ​ള്‍ 13എ​യി​ലു​ള്ള സ​ത്യ​പ്ര​സ്താ​വ​ന അ​വ​രെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​ക്ക് സാ​ക്ഷ്യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.‌
പോ​ളിം​ഗ് സം​ഘം എ​ത്തു​ന്ന​താ​യി അ​റി​യി​ക്കു​മ്പോ​ള്‍ വോ​ട്ട​ര്‍​മാ​ര്‍ പേ​ന, ക​വ​റു​ക​ള്‍ ഒ​ട്ടി​ക്കു​ന്ന​തി​നു​ള്ള പ​ശ, വോ​ട്ടു ചെ​യ്യു​ന്ന​തി​നു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ ക​രു​തി​വ​യ്ക്ക​ണം.