‌നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണ​വും ഓ​ൺ​ലൈ​നി​ൽ ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാ​നും സം​വി​ധാ​നം. https://suvidha.eci.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷം മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ൽ​കി​യ​ശേ​ഷം തു​ട​ർ​ന്നു വ​രു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സ്ഥാ​നാ​ർ​ഥി​യു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ എ​ന്‍റ​ര്‍ ചെ​യ്യു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട കോ​ള​ങ്ങ​ളി​ല്‍ സ്വ​മേ​ധ​യാ വ​രും. ‌
സ​മ​ര്‍​പ്പി​ച്ച നോ​മി​നേ​ഷ​ന്‍, അ​ഫി​ഡ​വി​റ്റ് എ​ന്നി​വ പ്രി​ന്‍റ് എ​ടു​ത്ത് അ​നു​വ​ദി​ച്ച സ​മ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക്ക് നേ​രി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും വേ​ണം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക നേ​രി​ല്‍ ഹാ​ജ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ മു​ന്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം. ‌