‌കോ​ണ്‍​ഗ്ര​സി​ലെ ത​ർ​ക്കം, കെ. ​പ്ര​താ​പ​ൻ ബി​ജെ​പി​യി​ലെ​ത്തി ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പ​ന്ത​ളം സു​ധാ​ക​ര​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഡ്വ.​കെ. പ്ര​താ​പ​ൻ ബി​ജെ​പി​യി​ൽ അം​ഗ​ത്വം നേ​ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​താ​പ​ൻ കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി​യു​മാ​ണ്. പ​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ‌അ​ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ്ര​താ​പ​ൻ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് പാ​ർ​ട്ടി​യെ സ​മീ​പി​ച്ചി​രു​ന്നു.
അ​വ​സാ​ന​ഘ​ട്ടം​വ​രെ​യും പ്ര​താ​പ​ന്‍റെ പേ​ര് പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പ​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റി​യ​തെ​ന്നു പ​റ​യു​ന്നു. ഇ​ന്ന​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹംമെം​ബ​ർ​ഷി​പ്പ് എ​ടു​ത്ത​ത്. അ​ടൂ​രി​ൽബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​താ​പ​ൻ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ്സൂ​ച​ന. ‌

അ​ടൂ​ർ കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും രാ​ജി ‌‌

അ​ടൂ​ർ: കോ​ൺ​ഗ്ര​സ്‌ സേ​വാ​ദ​ൾ അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മേ​ലൂ​ട് അ​ഭി​ലാ​ഷ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വ​ച്ചു. പാ​ർ​ട്ടി​യു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.‌
മ​ണ്ഡ​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യെ മൂ​ന്നാം സ്ഥാ​ന​ത്തു ആ​ക്കു​ക​യും ഇ​നി​യും വ​ള​ർ​ച്ച താ​ഴേ​ക്ക് ആ​ക്കാ​ന​മു​ള്ള ക​ഠി​ന ശ്ര​മ​ത്തി​ലാ​ണ് ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വ​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ‌