കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി: അ​ഭ്യൂ​ഹ​ങ്ങ​ൾ നീ​ങ്ങി​യി​ല്ല ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ന്തി​മ​മാ​യി എ​ഐ​സി​സി പ്ര​ഖ്യാ​പി​ക്കു​മെ​ന്നി​രി​ക്കേ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ളേ​റെ. സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ നേ​താ​ക്ക​ൾ പ​ല​രും സ്ഥാ​നാ​ർ​ഥി ത​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം പ​ല​യി​ട​ത്തും ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ യു​ഡി​എ​ഫി​ന്‍റെ പേ​രി​ൽ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചെ​ത്തു​ന്ന​ത്. സം​സ്ഥാ​ന സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ട്ടി​ക​യി​ൽ ഇ​ടം​ക​ണ്ട​വ​രാ​ണ് ത​ങ്ങ​ളെ​ന്ന് പ​ല​രും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​മു​ണ്ട്.‌
ഗ്രൂ​പ്പ്, സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​ന്‍റെ സീ​റ്റു നി​ർ​ണ​യ​ത്തി​ൽ ഘ​ട​ക​മാ​കാ​നി​ട​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ജ​യ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ചി​ല സീ​റ്റു​ക​ൾ ന​ൽ​കി​യ​പ്പോ​ൾ മ​റ്റു ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം സ​മ​വാ​ക്യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും പ​റ​യു​ന്നു. ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ൽ​കി​യ തി​രു​വ​ല്ല​യി​ലെ അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചും അ​ന്തി​മ​തീ​രു​മാ​നം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​രാ​കു​മെ​ന്ന​ത് കോ​ണ്‍​ഗ്ര​സും ആ​കാം​ക്ഷ​യോ​ടെ നോ​ക്കു​ന്നു​ണ്ട്. ‌