എം​സി​എ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു ‌
Monday, March 8, 2021 10:09 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 2021 - 22ലെ ​ഭാ​ര​വാ​ഹി​ക​ൾ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.‌
തോ​മ​സ് ഏ​ബ്ര​ഹാം മേ​ക്കൊ​ഴൂ​ർ - പ്ര​സി​ഡ​ന്‍റ്, മ​നോ​ജ് ത​ട​ത്തി​ൽ - സെ​ക്ര​ട്ട​റി, ഏ​ബ്ര​ഹാം മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ - ട്ര​ഷ​റാ​ർ, ജോ​സ് മാ​ത്യു, മാ​ത്യു കെ. ​തോ​മ​സ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​ശാ സ​ജി - വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​ൽ​സ​ണ്‍ പാ​ല​വി​ള, ടി. ​ഷാ​ജി, ജി​ൻ​സി ബി​ജു - സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌

ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണം ‌

പ​ത്ത​നം​തി​ട്ട: ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.‌
ക​ലാ​ഭ​വ​ൻ മ​ണി സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഞ്ചാം അ​നു​സ്മ​ര​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല്ല​ശേ​രി കൊ​ട്ടി​പി​ള്ളേ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​ൻ ക​രു​ണാ​ല​യ​ത്തി​നു ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റും വ​സ്ത്ര വി​ത​ര​ണ​വും അ​ന്ന​ദാ​ന​വും ന​ട​ത്തി.
ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​തീ​ഷ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലി​സി ജോ​ണ്‍​സ​ണ്‍, ത​ങ്ക​മ​ണി, എ​ഴു​ത്തു​കാ​രി ക​ല​മ കു​ഞ്ഞി​പ്പെ​ണ്ണ്, ബി​ന്ദു സു​രേ​ഷ്, പ്ര​സാ​ദ്, സു​നി​ൽ അ​ട്ട​ച്ചാ​ക്ക​ൽ, ആ​നി​യ​മ്മ ശ​മു​വേ​ൽ, ലോ​ന​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌