വ​നി​താദിന വാരവുമായി വനിതാ ശിശു വികസന വകുപ്പ്
Monday, March 8, 2021 10:09 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ കൂ​ടി വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ​ദ​ിന പ​രേ​ഡ്, ബൈ​ക്ക് റാ​ലി, ക്ലാ​സു​ക​ൾ, സം​വാ​ദം, സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. ‌
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പെ​ൺ​കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ പി.​എ​സ്. ത​സ്നിം വ​നി​താ​ദി​ന സ​ന്ദേ​ശം ന​ല്കി. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ ഏ​ലി​യാ​സ് തോ​മ​സ്, ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ നി​താ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ല​ന്തൂ​രി​ൽ ‌ പ​ത്ത​നം​തി​ട്ട: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്‌ ഐ​സി​ഡി​എ​സ് ഇ​ല​ന്തൂ​ർ സൈ​ക്കോ സോ​ഷ്യ​ൽ സ്‌​കൂ​ൾ കൗ​ൺ​സ​ലിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​താ ദി​നം ആ​ച​രി​ച്ചു.‌
സി​ഡി​പി​ഒ ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​നു സ്‌​കൂ​ൾ കൗ​ൺ​സി​ല​ർ ര​മ്യ കെ. ​തോ​പ്പി​ൽ, വാ​ർ​ഡ് മെം​ബ​ർ വി​ൻ​സ​ൺ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ല​ക്ഷ്മി മോ​ഹ​ൻ, സ്‌​കൂ​ൾ കൗ​ൺ​സി​ല​ർ ശാ​ന്തി ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​എ​സ്. ഷ​ജി​ൽ ‘സ്ത്രീ​ക​ളും നി​യ​മ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് കെ​എ​പി​എ​സ് പ​ത്ത​നം​തി​ട്ട ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ മാ​റി​യ കാ​ല​ഘ​ട്ട​ത്തി​ൽ ‘സ്ത്രീ ​പു​രു​ഷ സ​മ​ത്വം - പ്രാ​ധാ​ന്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു. സ്‌​കൂ​ൾ കൗ​ൺ​സി​ല​ർ​മാ​രാ​യ മാ​ജി​ദ മാ​ഹി​ൻ, ക​ലാ രാ​ജ്, ര​ശ്മി വ​ര​ദ​രാ​ജ​ൻ, വി.​ജെ. ഗീ​തു, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.