ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി ഉ​ദ്ഘാ​ട​നം ചെയ്തു
Monday, March 8, 2021 10:09 PM IST
വെ​ച്ചൂ​ച്ചി​റ : സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ അ​ഞ്ചു മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​സ് ആ​നി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
മു​ണ്ട​ക്ക​യം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്നാ​ക്സ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​മാ​യു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.‌
കു​ട്ടി​ക​ളു​ടെ കാ​യി​ക​അ​ഭി​രു​ചി​ക​ളെ​യും ക​ഴി​വു​ക​ളെ​യും ക​ണ്ടെ​ത്തി പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി പ്ര​ഫ​ഷ​ണ​ലാ​യി മാ​റ്റു​ന്ന​തോ​ടൊ​പ്പം അ​ച്ച​ട​ക്ക​വും അ​റി​വു​മു​ള്ള​വ​രാ​യി വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് അ​ക്കാ​ഡ​മി​ക്കു​ള്ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.‌
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ. ​ഷാ​ർ​ളി, അ​ധ്യാ​പ​ക​രാ​യ പി. ​കെ. രാ​ജു, സി​ജു വ​ർ​ഗീ​സ്, തോ​മ​സ് കു​ര്യ​ൻ, മു​ഖ്യ പ​രി​ശീ​ല​ക​ൻ സെ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 8281943006, 8301022480, 9562153242 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
വാ​ട്സ്ആ​പ് ന​ന്പ​ർ - 628217 2097. ‌‌