വ​നി​ത​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യ്ക്ക് പു​ഷ്പ​ഗി​രി​യി​ൽ കാ​ൻ​സ​ർ കെ​യ​ർ പ​ദ്ധ​തി ‌
Monday, March 8, 2021 10:09 PM IST
തി​രു​വ​ല്ല: വ​നി​ത​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യ്ക്ക് കാ​ൻ​സ​ർ കെ​യ​ർ പ​ദ്ധ​തി ആ​രം​ഭി​ച്ച പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ. ‌
പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും, പു​ഷ്പ​ഗി​രി സു​പ്പ​ർ സ്പെ​ഷാ​റ്റി ആ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വ​നി​താ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ൺ.
കാ​ൻ​സ​ർ നി​ർ​ണ​യ പ​ദ്ധ​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​എ​ൽ ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ത്രീ​ക​ളി​ലെ വാ​യ്, സ്ത​ന​ങ്ങ​ൾ, തൈ​റോ​യ്ഡ്, ഗ​ർ​ഭാ​ശ​യ​മു​ഖ കാ​ൻ​സ​ർ എ​ന്നി​വ തു​ട​ ക്ക​ത്തി​ലെ നി​ർ​ണ​യം ചെ​യ്താ​ൽ രോ​ഗ​മു​ക്തി എ​ളു​പ്പ​മാ​കു​ മെ​ന്ന് ഡോ. ​ഷീ​ജ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
അ​മ്മ​യു​ടെ ക​ണ്ണി​ലൂ​ടെ ക​ണ്ട ഈ ​ലോ​ക​ത്തി​ന് ന​ന്ദി പ​റ​യേ​ണ്ട​ത് ന​മ്മു​ടെ ചു​റ്റു​മു​ള്ള വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ, അ​ക്കാ​ഡ​മി​ക് ആ​ൻ​ഡ് റി​സർ​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മ​ഴു​വ​ഞ്ചേ​രി​ൽ, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത്, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​പി. ത​ങ്ക​പ്പ​ൻ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ.​വി.​യു ത​ങ്ക​മ്മ, ഡോ.​ജെ​ൻ​സി മാ​ത്യൂ​സ്, ഡോ. ​റേ​ച്ച​ൽ മാ​ത്യു, ഡോ. ​വി​നോ​ദ് മാ​ത്യു, ഡോ.​ഫി​ലി​പ്പ് മാ​ത്യു, മാ​ക്ഫാ​സ്റ്റ് റേ​ഡി​യോ ഡ​യ​റ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ കു​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
18 നും 60 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വാ​യി​ലെ കാ​ൻ​സ​ർ, സ്ത​ന​ങ്ങ​ളി​ലെ കാ​ൻ​സ​ർ, തൈ​റോ​യ്ഡ് കാ​ൻ​സ​ർ, ഗ​ർ​ഭാ​ശ​യ മു​ഖ കാ​ൻ​സ​ർ എ​ന്നി​വ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ​രി​ശോ​ധ​ന​ക​ളും ടെ​സ്റ്റു​ക​ളും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണെ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.
ഫോ​ൺ: 9744541776. ‌