വ​നി​താ​ദി​ന വാ​രാ​ഘോ​ഷ​വും സ്വീ​പ് കാ​ന്പെ​യ്ൻ ഉ​ദ്ഘാ​ട​ന​വും ‌
Monday, March 8, 2021 10:09 PM IST
പ​ത്ത​നം​തി​ട്ട: അ​ന്ത​ര്‍​ദേ​ശീ​യ വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​താ​ദി​ന വാ​രാ​ഘോ​ഷ​വും സ്വീ​പ് കാ​ന്പെ​യ്നും സം​ഘ​ടി​പ്പി​ക്കും. വ​നി​താ​ദി​ന വാ​രാ​ഘോ​ഷം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ​ത്ത​നം​തി​ട്ട റോ​സ് മൗ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കും. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​മ​ണി​ക്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കു​ടും​ബ​ശ്രീ എ​ഡി​എം സി ​എ​ല്‍. ഷീ​ല, കു​ടും​ബ​ശ്രീ ഡി​പി​എം പി.​ആ​ര്‍. അ​നൂ​പ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.‌
സ്ത്രീ​ക​ള്‍ നേ​തൃ​ത്വ​ത്തി​ല്‍, കോ​വി​ഡാ​ന​ന്ത​ര സ​മ ലോ​ക പ്രാ​പ്യ​ത​ക്കാ​യി എ​ന്ന വി​ഷ​യ​ത്തി​ല്‍ കി​ല ഫാ​ക്ക​ല്‍​റ്റി ആ​ശ ജോ​സ് സെ​മി​നാ​ര്‍ ന​യി​ക്കും. ‌