മാ​തൃ​ക​യാ​യി പ​ത്ത​നം​തി​ട്ട​യു​ടെ പ്ര​തി​രോ​ധം
Sunday, March 7, 2021 10:36 PM IST
ഡോ.​ എ​ബി സു​ഷ​ന്‍ (ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍, എ​ന്‍​എ​ച്ച്എം)

2020 മാ​ര്‍​ച്ച് എ​ട്ടി​നു കോ​വി​ഡ് 19 രോ​ഗം ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ ഈ ​രോ​ഗ​ത്തി​ന് ശ​രി​യാ​യ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല, ആ​ഗോ​ള മ​ഹാ​മാ​രി ആ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​മി​ല്ല. കൊ​റോ​ണ എ​ന്ന പേ​രു മാ​ത്ര​മാ​ണ് ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് കോ​വി​ഡ് 19 എ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പേ​ര് അം​ഗീ​ക​രി​ച്ചു.‌
തു​ട​ക്ക​ത്തി​ല്‍ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വ്യ​ക്തി​ക​ളെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന രോ​ഗ നി​രീ​ക്ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളി​ലേ​ക്കും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രി​ലേ​ക്കും എ​ത്തി. ഇ​റ്റ​ലി​യി​ല്‍ നി​ന്നും എ​ത്തി​യ ഒ​രു കു​ടും​ബ​ത്തി​നും അ​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള ബ​ന്ധു​ക്ക​ള്‍​ക്കു​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ‌
ജി​ല്ല​യ്ക്കു​ള്ളി​ലും പു​റ​ത്തു​മു​ള്ള വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ല്‍ നി​ന്നും എ​ത്തി​യ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്രീ​കൃ​ത​മാ​യി ഒ​രു ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജ്ജീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യ പ്ര​വ​ര്‍​ത്ത​നം. ‌
രോ​ഗി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലും പ​രോ​ക്ഷ സ​മ്പ​ര്‍​ക്ക​ത്തി​ലും ഏ​ര്‍​പ്പെ​ട്ടി​രു​ന്ന മു​ഴു​വ​ന്‍ പേ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ആ​ശാ പ്ര​വ​ര്‍​ത്ത​ക​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും മു​ന്നി​ട്ടി​റ​ങ്ങി. സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ജി​യോ മാ​പ്പിം​ഗ്, റൂ​ട്ട് മാ​പ്പ് തു​ട​ങ്ങി​യ നൂ​ത​ന​മാ​യ വ​ഴി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി. നി​രീ​ക്ഷ​ണ​ത്തി​ലി​രു​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ, ചി​കി​ത്സേ​ത​ര ആ​വ​ശ്യ​ങ്ങ​ള്‍ മു​ത​ലാ​യ​വ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ല​ഭ്യ​മാ​ക്കി.‌
‌ക്ല​സ്റ്റ​റു​ക​ള്‍, ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍‌
കേ​ട്ടു​കേ​ഴ്‌വി ​ഇ​ല്ലാ​ത്ത ചി​ല വാ​ക്കു​ക​ളെ എ​ങ്ങ​നെ പ്ര​വ​ര്‍​ത്ത​ന​പ​ഥ​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധം.‌
സാ​മൂ​ഹ്യ വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്ക് രോ​ഗം എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ല​സ്റ്റ​ര്‍- ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണ്‍ കേ​ന്ദ്രീ​കൃ​ത​മാ​യ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത് കോ​വി​ഡ് രോ​ഗ​ത്തി​ന്റെ വ്യാ​പ​ന​ത്തോ​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞു. വ​ള​രെ പെ​ട്ടെ​ന്ന് ജ​ന​ങ്ങ​ളി​ലേ​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു എ​ങ്കി​ല്‍ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ല​ധി​കം രോ​ഗി​ക​ള്‍ ഒ​രേ സ​മ​യം ഉ​ണ്ടാ​കു​ക​യും മ​ര​ണ നി​ര​ക്ക് കൂ​ടു​ത​ലാ​വു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ​യും സ​ഹാ​യ​ക​ര​മാ​യി. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ വ​രെ എ​ത്തി രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​തി​ന് റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​യ​തി​ലൂ​ടെ രോ​ഗ​നി​ര്‍​ണ​യം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞു.
ഗു​രു​ത​ര രോ​ഗ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​ക​ളെ റി​വേ​ഴ്സ് ക്വാ​റ​ന്റൈ​നി​ലൂ​ടെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഒ​രു പ​രി​ധി വ​രെ സാ​ധി​ച്ചു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വും ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഒ​രേ സ​മ​യം എ​ത്തി​യ​പ്പോ​ഴും സു​ദൃ​ഢ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കാ​ന്‍ ജി​ല്ല​യ്ക്കാ​യി.‌
‌സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ ചി​കി​ത്സാ സൗ​ക​ര്യം‌
ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും എ​ടു​ത്തു പ​റ​യേ​ണ്ട​ത് ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്റെ ശാ​ക്തീ​ക​ര​ണ​മാ​ണ്. ജി​ല്ല​യി​ലെ താ​ലൂ​ക്ക്, ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റിലേ​റ്റ​റോ​ടു കൂ​ടി​യ, ആ​ധു​നി​ക നെ​ഗ​റ്റീ​വ് പ്രെ​ഷ​ര്‍ സം​വി​ധാ​ന​മു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം സ​ജ്ജീ​ക​രി​ക്കാ​നാ​യി. ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രെ​യും ചി​കി​ത്സി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​നം ല​ഭി​ച്ചു. ഒ​രു വ​ശ​ത്ത് ചി​കി​ത്സാ സം​വി​ധാ​നം ശാ​ക്തീ​ക​രി​ക്ക​പ്പെ​ടു​മ്പോ​ള്‍ ത​ന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നു​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ രോ​ഗ​നി​ര്‍​ണ​യ സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​മി​ത​മാ​യി​രു​ന്ന ന​മ്മു​ടെ ജി​ല്ല​യി​ല്‍ റീ​ജി​യ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് കോ​ഴ​ഞ്ചേ​രി​യി​ല്‍ ആ​ര്‍​റ്റി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച​തി​ലൂ​ടെ കോ​വി​ഡ് മാ​ത്ര​മ​ല്ല, ഇ​ത​ര വൈ​റ​ല്‍ രോ​ഗ​ങ്ങ​ളു​ടെ​യും നി​ര്‍​ണ​യ​വും സ്ഥി​രീ​ക​ര​ണ​വും സാ​ധ്യ​മാ​കും.‌
‌100 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍‌
അ​ടു​ത്ത നൂ​റ് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​നാ​കും. കോ​വി​ഷീ​ല്‍​ഡ്, കോ​വാ​ക്‌​സി​ന്‍ എ​ന്നീ വാ​ക്‌​സീ​നു​ക​ള്‍ ജ​നു​വ​രി 19 മു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ന്‍​നി​ര പോ​രാ​ളി​ക​ള്‍​ക്കും ല​ഭ്യ​മാ​ക്കി. നാ​ളി​തു​വ​രെ അ​റു​പ​തി​നാ​യി​ര​ത്തോ​ളം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ ജി​ല്ല​യി​ല്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു.
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് 19 രോ​ഗം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും 45 നും 60 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഇ​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും പ്ര​തി​രോ​ധ​ശേ​ഷി ന​ല്‍​കു​ന്ന​തി​നാ​യി വാ​ക്‌​സീ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. അ​ടു​ത്ത 100 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ജി​ല്ല​യി​ലെ 62 സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും 15 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ്. കാ​ര്യ​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​ത്ത വാ​ക്‌​സീ​നു​ക​ള്‍ ആ​യ​തി​നാ​ല്‍ ഭ​യം കൂ​ടാ​തെ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ക്കാം. ഗു​രു​ത​ര​മാ​യ കോ​വി​ഡ് 19 രോ​ഗ​ത്തി​ല്‍ നി​ന്നും മി​ക​ച്ച പ്ര​തി​രോ​ധ​മാ​ണ് ഈ ​വാ​ക്‌​സീ​നു​ക​ള്‍ പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. വാ​ക്‌​സീ​ന്‍ ര​ണ്ടു ഡോ​സ് സ്വീ​ക​രി​ച്ചു 14 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ഉ​യ​രു​ന്ന​ത്. ‌
ആ​യ​തി​നാ​ല്‍, വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ച്ച​വ​രും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. വാ​ക്‌​സീ​ന്‍ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ രോ​ഗ​പ്പ​ക​ര്‍​ച്ച ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​തി​നും കോ​വി​ഡ് എ​ന്ന രോ​ഗ​ത്തെ സ​മീ​പ ഭാ​വി​യി​ല്‍ ത​ന്നെ ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ സ​മ​സ്യ അ​ല്ലാ​താ​ക്കു​ന്ന​തി​നും ന​മു​ക്ക് ക​ഴി​യും. ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ് മൂ​ല​മു​ള്ള കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​മ്മെ സ​മൂ​ഹ​മെ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍ പ്രാ​പ്ത​മാ​ക്കി​യി​ട്ടു​ണ്ട്. നാം ​അ​തി​ജീ​വി​ക്കു​ക​ത​ന്നെ ചെ​യ്യും.‌