കോവിഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഒ​രാ​ണ്ട്‌: നാ​ലു​ല​ക്ഷം പ​രി​ശോ​ധ​ന​ക​ള്‍, രോ​ഗ​ം ബാ​ധി​ച്ച​ത് 57620 പേ​രി​ല്‍ ‌
Sunday, March 7, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ഒ​രു​വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത് നാ​ലു ല​ക്ഷം പ​രി​ശോ​ധ​ന​ക​ള്‍. 57620 പേ​രി​ലാ​ണ് ഇ​തേ​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 2795 പേ​ര്‍ മാ​ത്ര​മാ​ണ്.‌

ഇ​ന്ത്യ​യി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട. ലോ​ക​ത്തെ മു​ഴു​വ​ന്‍ രാ​ഷ്ട്ര​ങ്ങ​ളെ​യും ബാ​ധി​ച്ച ഈ ​മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ ഇ​ട​പെ​ട​ലു​ക​ള്‍ അ​തി​ന്‍റെ പൂ​ര്‍​ണ അ​ര്‍​ഥ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക​യും ചെ​യ്തു. 107 പേ​ര്‍ കോ​വി​ഡ് 19 മൂ​ലം ഇ​തേ​വ​രെ ജി​ല്ല​യി​ല്‍ മ​രി​ച്ചു. ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍​ക്കി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​മു​ണ്ട്.

പ​ത്ത​നം​തി​ട്ട​യു​ടെ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് 0.18 ശ​ത​മാ​ന​മാ​ണ്. ര​ണ്ടു ല​ക്ഷം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍, 1.89 ല​ക്ഷം ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ അ​ട​ക്കം നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ള്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം പ​രി​ശോ​ധ​ന​ക​ള്‍ സം​സ്ഥാ​ന​ത്തു ന​ട​ത്തു​ന്ന ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട. രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ഒ​രു വ​ര്‍​ഷം തി​ക​യു​മ്പോ​ള്‍ ജി​ല്ല​യ്ക്ക് എ​ടു​ത്തു കാ​ട്ടാ​നു​ള്ള​ത് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ധ്യ​മ​ങ്ങ​ള്‍, പൊ​തു​സ​മൂ​ഹം എ​ന്നി​വ​രു​ടെ ഒ​രു​മ​യോ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ജി​ല്ല​യാ​യി​രു​ന്നി​ട്ടും വ​ള​രെ വൈ​കി​യാ​ണ് രോ​ഗ​പ​ക​ര്‍​ച്ച മൂ​ര്‍​ധ​ന്യ​ത്തി​ലെ​ത്തി​യ​ത് എ​ന്ന​ത് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യോ​ടെ നേ​ര്‍​സാ​ക്ഷ്യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് 2020 മാ​ര്‍​ച്ചി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന​ത്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള വ്യാ​പ​നം അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മാ​യി 11 പേ​രി​ല്‍ മാ​ത്ര​മാ​യി ഒ​തു​ക്കി​യ​തും വ​യോ​ധി​ക ദ​മ്പ​തി​ക​ളെ കോ​വി​ഡി​ന്‍റെ പി​ടി​യി​ല്‍ നി​ന്നു മോ​ചി​പ്പി​ച്ച​തു​മെ​ല്ലാം നേ​ട്ട​ങ്ങ​ളാ​യി.‌