വ​നി​താ ദി​ന​ത്തി​ല്‍ സു​ശീ​ല​യ്ക്കു വീ​ട് സ്വ​ന്തം‌
Sunday, March 7, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട. സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക ഡോ​ക്ട​ര്‍ എം. ​എ​സ്. സു​നി​ല്‍ ഭ​വ​നം ഇ​ല്ലാ​ത്ത നി​രാ​ലം​ബ​ര്‍​ക്ക് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന 195 മ​ത്തെ സ്‌​നേ​ഹ ഭ​വ​നം ല​ഭി​ച്ച​ത് സു​ശീ​ല​യ്ക്കും കു​ടും​ബ​ത്തി​നും. ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വീ​ടി​ന്‍റെ സ​മ​ര്‍​പ്പ​ണം ന​ട​ന്ന​തെ​ന്ന് ഡോ.​സു​നി​ല്‍ പ​റ​ഞ്ഞു.

മ​ണ്ണ​ടി ക​ന്നി​മ​ല സു​ക​ന്യ ഭ​വ​ന​ത്തി​ല്‍ വി​ധ​വ​യാ​യ സു​ശീ​ല് ക്കും ​ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട കു​ടും​ബ​ത്തി​നു​മാ​യി വി​ദേ​ശ മ​ല​യാ​ളി​യാ​യ മ​നോ​ജി​ന്റെ സ​ഹാ​യ​ത്താ​ലാ​ണ് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്.

സു​ശീ​ല​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും മ​ക​നും ഭാ​ര്യ​യും അ​ട​ങ്ങി​യ അ​ഞ്ചം​ഗ കു​ടും​ബം വ​ര്‍​ഷ​ങ്ങ​ളാ​യി ക​ന്നി മ​ല​യി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തെ ചോ​ര്‍ മ​രി​ക്കു​ന്ന മ​ണ്‍​കു​ടി​ലി​ല്‍ ആ​യി​രു​ന്നു താ​മ​സം..

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വീ​ട്ടു ചി​ല​വി​നു മാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സു​ശീ​ല ത​ന്‍റെ പെ​ണ്‍​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കു​ന്ന​തി​നാ​യി ഒ​രു വീ​ടി​നാ​യി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.
ഇ​വ​രു​ടെ ദ​യ​നീ​യ​സ്ഥി​തി നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യാ​ണ് സു​നി​ല്‍ ടീ​ച്ച​ര്‍ ഇ​ട​പെ​ട്ട​ത്.‌

വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദാ ക​മ​ല്‍ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ വൈ. ​ലി​ന്‍​ഡോ, എ​സ്. സി​ന്ധു, കെ.​പി. ജ​യ​ലാ​ല്‍, സ​ന്തോ​ഷ് എം ​സാം., ലി​ന്‍​സി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌