പത്തനംതിട്ട: എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് തൊഴിലുറപ്പ് തൊഴിലാളികളുടെ ആവശ്യമാണെന്ന് എൻആർഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. ഭദ്രകുമാരി. യൂണിയൻ പത്തനംതിട്ട ഏരിയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഭദ്രകുമാരി.
200 ദിവസം ജോലി നൽകുക,750 രുപ കൂലിയാക്കുക, പെട്രോൾ, ഡീസൽ,പാചകവാതക വില വർധന പിൻവലിക്കുക, ജോലി നൽകുന്നതു വരെ7500 രുപ അഡ്വാൻസായി നൽകുക, തുടങ്ങിയ ആവശ്യങ്ങൾ കൺവൻഷൻ മുന്നോട്ടുവച്ചു. പി. ജി. പ്രസാദ് അധ്യക്ഷത വഹിച്ചു.
യൂണിയൻ ഏരിയ സെക്രട്ടറി പി.കെ. അനീഷ്, സിപിഎം ഏരിയാ സെക്രട്ടറി എൻ. സജികുമാർ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം. വി. സൻജു, പി. സി . ജോൺ, അമ്പിളി, ശോഭ കെ. മാത്യു,അഭിലാഷ് വിശ്വനാഥ്, സജി,വിമലാ ശിവൻ,പ്രസന്ന ബാബു എന്നിവർ പ്രസംഗിച്ചു.