പത്തനംതിട്ട: കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ഡി. ജോൺ അധ്യക്ഷത വഹിച്ചു. തിരുവല്ല യൂണിറ്റ് സെക്രട്ടറി എം. സി. ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. എ. മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇകെ ബാഹുലേയൻ,സി പി മൂസ്സാൻ,കെ ദാമോദരൻ ,ജില്ലാ സെക്രട്ടറി എസ് മീരാ സാഹിബ്, ട്രഷറാർ കെ. എസ് . വിജൻപിള്ള, സെക്രട്ടറി പി ഷംസുദീൻ, എംഎൻആർ പിള്ള, ജോർജ് മാത്യു, ഡി. രവി എന്നിവർ പ്രസംഗിച്ചു.
ശില്പശാല നടത്തി
തുരുത്തിക്കാട്: ബിഷപ് എബ്രഹാം മെമ്മോറിയൽ കോളേജിൽ കൊമേഴ്സ് വിഭാഗവും, നാഷണൽ സർവീസ് സ്കീമും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് 'സുസ്ഥിര ഗ്രാമവികസന പദ്ധതി'യുടെ ഭാഗമായി ജൈവകൃഷിമുറകൾ പ്രായോഗിക തലങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു. പത്തനംതിട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്) മാത്യു ഏബ്രഹാം ശില്പശാലയ്ക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ.ബിജു ടി. ജോർജ്, കൊമേഴ്സ് വിഭാഗം മേധാവി ഡോ. എബി ജോസഫ് ഇടിക്കുള, ഡോ. നീതു ജോർജ്, പ്രഫ. ഡി. ശ്രീരേഷ് പ്രസംഗിച്ചു.
റോഡ് ഉദ്ഘാടനം
റാന്നി: അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിച്ച ചേത്തയ്ക്കല്‍ - കൂത്താട്ടുകുളം റോഡ് രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോഡ് ബിഎംബിസി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി ഏഴു കോടി രൂപയാണ് ചെലവഴിച്ചത്. എസ്. രമാദേവി അധ്യക്ഷത വഹിച്ചു. സിറിയക് തോമസ്, രേണുകാ മുരളീധരന്, പി.ജി. പ്രസാദ്, കെ.കെ. പ്രഹ്ലാദന്, ജയന് മടന്തമണ്‍, സരിത ആശിഷ് പ്രസംഗിച്ചു.