കാ​ര്‍​ഷി​ക രം​ഗ​ത്ത് നേ​ട്ട​ങ്ങ​ളു​മാ​യി കൈ​പ്പ​ട്ടൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് ‌
Sunday, March 7, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: പാ​ഠ്യ പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ല്‍ മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന കൈ​പ്പ​ട്ടൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് കാ​ര്‍​ഷി​ക രം​ഗ​ത്ത് അ​ഭി​മാ​ന വി​ജ​യം. സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ്ഥാ​പ​നാ​ധി​ഷ്ഠി​ത പ​ച്ച​ക്ക​റി കൃ​ഷി മ​ത്സ​ര​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. ഒ​ന്നാം സ​മ്മാ​ന​മാ​യി 7500 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും സ്‌​കു​ളി​നു ല​ഭി​ച്ചു.‌ കാ​ര്‍​ഷി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളി​ന് മി​ക​ച്ച കൃ​ഷി​യി​ട​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു.
സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കു ചേ​ര്‍​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ പ്രി​യ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി. ​വി​ശ്വ​നാ​ഥ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​ര്‍ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ‌

ധ​ർ​ണ ന​ട​ത്തി

പ​ത്ത​നം​തി​ട്ട: കേ​ര​ള ബാ​ങ്കി​ലെ വാ​യ്പ, നി​ക്ഷേ​പ പി​രി​വു​കാ​രു​ടെ സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റാ​യ​പ്പോ​ൾ, അ​തി​നെ തു​ര​ങ്കം വെ​ക്കു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ച്ച​തെ​ന്ന് ലോ​ണ്‍. ഡെ​പ്പോ​സി​റ്റ് ക​ള​ക്ടേ​ഴ്സ് യൂ​ണി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. ധ​ർ​ണ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി്റ്റി​യം​ഗം മ​ല​യാ​ല​പ്പു​ഴ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ​ന്തോ​ഷ് തെ​ങ്ങ​മം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജി. ദാ​നി​യേ​ൽ, കെ. ​ജി. ഉ​ദ​യ​കു​മാ​ർ,സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.