മാ​സ്കി​ട്ട്, ഗ്യാ​പ്പി​ട്ട്, മാ​ത്രം പ്ര​ചാ​ര​ണം.... ‌! ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന് അ​ഞ്ചു​പേ​ർ മാ​ത്രം
Saturday, March 6, 2021 11:27 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക​യും വേ​ണ​മെ​ന്ന് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

സാ​നി​റ്റൈ​സ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. മാ​സ്‌​ക്, കൈ​യു​റ​ക​ള്‍ എ​ന്നി​വ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ശി​പ്പി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.മീ​റ്റിം​ഗ് ഹാ​ളു​ക​ളി​ല്‍​ക​വാ​ട​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്, വെ​ള്ളം എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ഴി​യു​ന്ന​തും വ​ലി​യ ഹാ​ള്‍ ക​ണ്ടെ​ത്തു​ക​യും എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക​യും ജ​നാ​ല​ക​ള്‍ തു​റ​ന്നി​ട്ട് വാ​യു സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. കൈ ​ക​ഴു​കാ​നു​ള്ള മു​റി, വി​ശ്ര​മ മു​റി, ശൗ​ചാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സോ​പ്പും വെ​ള്ള​വും ഉ​റ​പ്പു​വ​രു​ത്തു​ക​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യ​ണം.

പ്ര​ചാ​ര​ണ സ​മ​യ​ങ്ങ​ളി​ല്‍ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​നു സ്ഥാ​നാ​ര്‍​ഥി​യ​ട​ക്കം അ​ഞ്ചു​പേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളു.മാ​സ്‌​ക് മു​ഖ​ത്ത് നി​ന്നു താ​ഴ്ത്തി ആ​രെ​യും അ​ഭി​മു​ഖീ​ക​രി​ക്ക​രു​ത്. വീ​ടു​ക​ള്‍​ക്ക് അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്ക​രു​ത്. ക്വാ​റ​ന്‍റൈ​നി​ലു​ള്ള വീ​ടു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, വ​യോ​ധി​ക​ര്‍, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​രു​ള്ള വീ​ടു​ക​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ജാ​ഥ​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ക​ണം ന​ട​ത്തേ​ണ്ട​ത്.പൊ​തു​യോ​ഗ​ത്തി​നു​ള്ള മൈ​താ​ന​ത്തി​ല്‍ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ട​ങ്ങ​ള്‍ ഒ​രു​ക്ക​ണം. മൈ​താ​ന​ങ്ങ​ളി​ല്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്ത​ണം.‌ പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് ന​ട​ത്തു​ക​യും മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. ‌