എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി​വി​പാ​റ്റ് മെ​ഷീ​ന്‍ ! ഉ​ദ്ദേ​ശി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ട് ല​ഭി​ച്ചെന്ന് ഉ​റ​പ്പാ​ക്കാം ‌
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: ഉ​ദ്ദേ​ശി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്ക് ത​ന്നെ​യാ​ണു ത​ങ്ങ​ളു​ടെ വോ​ട്ട് ല​ഭി​ച്ച​തെ​ന്ന് വോ​ട്ട​ര്‍​ക്ക് ഉ​റ​പ്പാ​ക്കു​ന്ന വി​വി​പാ​റ്റ് മെ​ഷീ​ന്‍ അ​ട​ങ്ങു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നാ​ണ് ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തി​ലും സ​ജ്ജ​മാ​ക്കു​ന്ന​ത്.‌
ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് വി​വി​പാ​റ്റ് അ​ഥ​വാ വോ​ട്ട​ര്‍ വെ​രി​ഫ​യ​ബി​ള്‍ പേ​പ്പ​ര്‍ ഓ​ഡി​റ്റ് ട്ര​യ​ല്‍.

രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട് ഉ​ദ്ദേ​ശി​ച്ച ചി​ഹ്ന​ത്തി​ല്‍ ത​ന്നെ ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് വോ​ട്ട​ര്‍​ക്ക് വി​വി​പാ​റ്റി​ലൂ​ടെ നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​മെ​ന്ന​താ​ണ് വി​വി​പാ​റ്റ് മെ​ഷീ​നി​ന്‍റെ പ്ര​ത്യേ​ക​ത. ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റും ഉ​ള്‍​പ്പെ​ട്ട​താ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍. ഈ ​ര​ണ്ടു യൂ​ണി​റ്റു​മാ​യി വി​വി​പാ​റ്റ് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ല​റ്റ് യൂ​ണി​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഉ​ണ്ടാ​യി​രി​ക്കും.

വോ​ട്ട​ര്‍ വോ​ട്ട് ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​നു നേ​രെ​യു​ള്ള ചി​ഹ്ന​ത്തി​ന്‍റെ നേ​ര്‍​ക്കു​ള്ള ബ​ട്ട​ണ്‍ അ​മ​ര്‍​ത്തു​മ്പോ​ള്‍ ചു​വ​ന്ന ലൈ​റ്റ് തെ​ളി​യും. തു​ട​ര്‍​ന്ന് വോ​ട്ട് ര​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​നാ​ര്‍​ഥി​യു​ടെ ക്ര​മ​ന​മ്പ​ര്‍, പേ​ര്, ചി​ഹ്നം എ​ന്നി​വ ഏ​ഴു സെ​ക്ക​ൻ​ഡ് നേ​രം വി​വി​പാ​റ്റി​ലെ ഡി​സ്പ്ലേ യൂ​ണി​റ്റി​ല്‍ തെ​ളി​ഞ്ഞു കാ​ണാം. അ​തി​നു​ശേ​ഷം അ​വ​യു​ടെ പ്രി​ന്‍റ് താ​ഴെ​യു​ള്ള സു​ര​ക്ഷാ അ​റ​യി​ലേ​ക്കു വീ​ഴു​ക​യും അ​വി​ടെ സൂ​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

രേ​ഖ​പ്പെ​ടു​ത്തു​ന്ന ഓ​രോ വോ​ട്ടും പേ​പ്പ​ര്‍ രൂ​പ​ത്തി​ല്‍ വി​വി​പാ​റ്റി​നു​ള്ളി​ല്‍ സൂ​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ഭാ​വി​യി​ല്‍ വോ​ട്ട് സം​ബ​ന്ധി​ച്ച് ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തെ വി​വി​പാ​റ്റി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള പേ​പ്പ​ര്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കാം.

ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​തും അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തു​മാ​യ ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക് ലി​മി​റ്റ​ഡ്, ഇ​ല​ക്‌​ട്രോ​ണി​ക് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വി​വി​പാ​റ്റ് ത​യാ​റാ​ക്കു​ന്ന​ത്. ‌