വോ​ട്ടെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പു​തി​യ എം 3 ​വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ‌
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള എം 3 ​വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തേ​വ​രെ ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന എം 2 ​മെ​ഷീ​നു​ക​ളെ അ​പേ​ക്ഷി​ച്ച് എം 3 ​ഉ​പ​യോ​ഗി​ക്കു​ന്ന​തു​വ​ഴി പോ​ളിം​ഗി​ല്‍ കൂ​ടു​ത​ല്‍ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കും. ജി​ല്ല​യി​ല്‍ റി​സ​ര്‍​വ് ഉ​ള്‍​പ്പെ​ടെ 1996ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ത​യാ​റാ​യി​രി​ക്കു​ന്ന​ത്.‌
എം 3 ​മെ​ഷീ​നി​ല്‍ ഒ​രേ​സ​മ​യം നോ​ട്ട ഉ​ള്‍​പ്പ​ടെ 384 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ ചേ​ര്‍​ക്കാ​ന്‍ സാ​ധി​ക്കും. എം 2 ​ല്‍ 64 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്ന​ത്.
യ​ന്ത്ര​ത്ത​ക​രാ​റു​ക​ള്‍ സ്വ​യം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് എം 3 ​മെ​ഷീ​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​തു​വ​ഴി ത​ക​രാ​റി​ലാ​യ ഇ​വി​എം മെ​ഷീ​നു​ക​ള്‍ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​നും സാ​ധി​ക്കും. ബാ​റ്റ​റി നി​ല മി​ഷ​നി​ല്‍ ഡി​സ്പ്ലേ ചെ​യ്യു​ന്ന​തു​വ​ഴി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ചാ​ര്‍​ജിം​ഗ് നി​ല അ​റി​യാ​നും പെ​ട്ടെ​ന്നു​ത​ന്നെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കും.

എം 3 ​മെ​ഷീ​നു​ക​ളി​ല്‍ ബാ​റ്റ​റി​യു​ടെ ഭാ​ഗ​വും ക്യാ​ന്‍​ഡി​ഡേ​റ്റ് സെ​റ്റ് കം​പാ​ര്‍​ട്ട്മെ​ന്‍റും പ്ര​ത്യേ​ക​മാ​യാ​ണു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ബാ​റ്റ​റി​ക​ള്‍ ത​ക​രാ​റി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​ഷീ​ന്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​തെ ബാ​റ്റ​റി ഭാ​ഗം തു​റ​ന്ന് ബാ​റ്റ​റി മാ​റ്റാ​ന്‍ സാ​ധി​ക്കും.
ഇ​തു​വ​ഴി ബൂ​ത്തു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന സ​മ​യം ന​ഷ്ടം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യും. ക​നം കു​റ​ഞ്ഞ​തും കൈ​കാ​ര്യം ചെ​യ്യാ​ന്‍ എ​ളു​പ്പ​മു​ള്ള​തു​മാ​ണ് എം 3 ​മെ​ഷീ​നു​ക​ള്‍. ‌‌