‌വോ​ട്ടു​മാ​റി​യെ​ന്ന ആ​രോ​പ​ണം തെ​റ്റി​യാ​ൽ ന​ട​പ​ടി
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ട​ര്‍​ക്ക് താ​ന്‍ ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​ക്ക​ല്ല വോ​ട്ട് ല​ഭി​ച്ച​തെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ല്‍ ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ല്‍ ഇ​തു തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത​യും വോ​ട്ട​ര്‍​ക്കു ത​ന്നെ​യാ​ണ്. ഏ​തെ​ങ്കി​ലും വോ​ട്ട​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ല്‍ ടെ​സ്റ്റ് വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചെ​ന്നു തെ​ളി​ഞ്ഞാ​ല്‍ വോ​ട്ട​ര്‍​ക്ക് ആ​റു​മാ​സം ത​ട​വും പി​ഴ​യും ല​ഭി​ക്കാം.‌
ടെ​സ്റ്റ് വോ​ട്ടിം​ഗ് ന​ട​പ​ടി​യി​ലേ​ക്കു പോ​കു​ന്ന​തി​നു മു​ന്പേ പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വോ​ട്ടേ​ഴ്‌​സ് ര​ജി​സ്റ്റ​റി​ല്‍ ഒ​ന്നു​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.‌
ടെ​സ്റ്റ് വോ​ട്ടിം​ഗി​ല്‍ വോ​ട്ട​റു​ടെ ആ​രോ​പ​ണം ശ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞാ​ല്‍ ക​മ്മീ​ഷ​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ വോ​ട്ടിം​ഗ് നി​ര്‍​ത്തി​വ​യ്ക്കും. ‌