റാ​ന്നി മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ൽ സി​പി​എ​മ്മി​ൽ എ​തി​ർ​പ്പ് ശ​ക്തം ‌
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ സി​പി​എ​മ്മി​ൽ എ​തി​ർ​പ്പ്.

ഇ​ന്ന​ലെ കൂ​ടി​യ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് എ​തി​ർ​പ്പ് ഉ​ണ്ടാ​യ​ ത്.

സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​ന​മെ​ടു​ത്ത് സം​സ്ഥാ​ന സ​മി​തി​യെ അ​റി​യി​ച്ചി​രു​ന്നു. രാ​ജു ഏ​ബ്ര​ഹാം ഒ​ഴി​വാ​കു​ന്ന​പ​ക്ഷം സി​പി​എം ത​ന്നെ റാ​ന്നി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം. ഇ​ന്നു കൂ​ടു​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ലും വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ത്തും. അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ള്ള ജി​ല്ല​യി​ൽ സി​പി​എം ര​ണ്ട് സീ​റ്റി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി​യ​തും സി​റ്റിം​ഗ് സീ​റ്റാ​യ റാ​ന്നി വി​ട്ടു​കൊ​ടു​ക്കു​ന്ന​തു​മാ​ണ് ച​ര്ച്ച​യി​ൽ വ​രി​ക.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​തും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു, സം​സ്കാ​ര​സാ​ഹി​തി സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്ന് സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ബെ​ന്നി ക​ക്കാ​ട്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രും റാ​ന്നി സീ​റ്റി​നോ​ടു താ​ത്പ​ര്യം കാ​ട്ടി​യി​ട്ടു​ണ്ട്. ‌