222 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 222 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 211 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 11 പേ​ർ ഉ​ണ്ട്. ജി​ല്ല​യി​ലെ 51 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗി​ക​ളു​ണ്ട്. 8.55 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ഇ​തേ​വ​രെ 57505 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 51878 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 455പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 54339 ആ​യി. നി​ല​വി​ൽ 2816 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 2020 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 2113 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.11274 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3106 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. 1010 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 9 (വ​ഞ്ചി​ത്ര​മ​ല) ഭാ​ഗ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തേ തു​ട​ർ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 13 (മാ​ക്കാ​ട്ടി​ക്ക​വ​ല), കു​ള​ന​ട വാ​ര്‍​ഡ് 1 (മാ​ന്തു​ക വാ​ലു​കു​റ്റി കോ​ള​നി മു​ത​ല്‍ എ​മി​ന​ന്‍​സ് കോ​ള​നി വ​രെ​യും, ഷാ​പ്പി​ന്‍റ​യ്യ​ത്ത് പ​ടി പ​രി​യ​മൂ​ട്ടി​ല്‍ പ​ടി വ​രെ​യും, ഗ്ലോ​ബ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ മാ​ന്തു​ക ര​ണ്ടാം പു​ഞ്ച വ​രെ​യും ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ‌‌