ലേ​ഖ​യ്ക്കും മ​ക്ക​ൾ​ക്കും സു​ര​ക്ഷി​ത ഭ​വ​ന​മാ​യി
Saturday, March 6, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ആ​ലം​ബ ഹീ​ന​ർ​ക്കു പ​ണി​തു ന​ൽ​കു​ന്ന 194-ാമ​ത് സ്നേ​ഹ​ഭ​വ​നം പൂ​ത​ങ്ക​ര ഇ​ട​ശേ​രി​ക്കോ​ണി​ൽ ലേ​ഖ​ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മാ​യി ചാ​ല​ക്കു​ടി സ്വ​ദേ​ശി​യും ബ​ഹ​റി​നി​ൽ ജോ​ലി​യു​ള്ള​തു​മാ​യ ഷാ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും ഷാ​ജു​വി​ന്‍റെ മ​ക​ൻ ഷോ​ൺ ഷാ​ജു നി​ർ​വ​ഹി​ച്ചു. ‌വ​ർ​ഷ​ങ്ങ​ളാ​യി ഭ​ർ​ത്താ​വി​നാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പ​ട്ട് ര​ണ്ടു കു​ട്ടി​ക​ളു​മാ​യി ലേ​ഖ ഒ​രു പ്ലാ​സ്റ്റി​ക് മ​റ​ച്ച കു​ടി​ലി​ൽ ആ​യി​രു​ന്നു താ​മ​സം. ഇ​വ​രു​ടെ അ​വ​സ്ഥ നേ​രി​ൽ ക​ണ്ടു മ​ന​സി​ലാ​ക്കി​യ ഡോ.​സു​നി​ൽ ഷാ​ജു​വി​ന്‍റെ സ​ഹാ​യ​ത്താ​ൽ ര​ണ്ടു മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ൽ, വാ​ർ​ഡ് മെം​ബ​ർ സ​തീ​ഷ് കു​മാ​ർ, കെ. ​പി. ജ​യ​ലാ​ൽ, ശി​വ​രാ​മ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌