ടൂർ ഓപ്പറേറ്റർമാർക്ക് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍
Saturday, March 6, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്കാ​യി വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള വി​ദ​ഗ്ധ സ​മി​തി​യു​ടെ നേ​രി​ട്ടു​ള​ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ല്‍​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള​ള സ്ഥാ​പ​ന​ങ്ങ​ള്‍ https://www.keralaadventure.org/online-registation/,

https://www.keralatourism.org/business/ എ​ന്നീ ലി​ങ്കു​ക​ള്‍ വ​ഴി അ​ടി​യ​ന്ത​ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു. ‌