മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: ഡി​സി​സി പ്ര​ക​ട​നം, യോ​ഗം ‌‌
Saturday, March 6, 2021 11:20 PM IST
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം മൂ​ന്ന് മ​ന്ത്രി​മാ​രും സ്പീ​ക്ക​റും ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന ക​സ്റ്റം​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ.

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം കൊ​ടു​ത്ത​തി​ന് ശേ​ഷം അ​ധി​കാ​ര ക​സേ​ര​യി​ൽ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് ഒ​ഴി​യ​ണ​മെ​ന്നും ശി​വ​ദാ​സ​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം പി.​മോ​ഹ​ൻ​രാ​ജ്, എ.​സു​രേ​ഷ്‌​കു​മാ​ർ, ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, റോ​ഷ​ൻ നാ​യ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കെ.​ജാ​സിം​ക്കു​ട്ടി, സി​ന്ധു അ​നി​ൽ, ര​ജ​നി പ്ര​ദീ​പ്, എം.​എ​സ്.​പ്ര​കാ​ശ്, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, അ​ൻ​സ​ർ മു​ഹ​മ്മ​ദ്, സ​ലിം പി.​ചാ​ക്കോ, ന​ഹാ​സ് പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌