തി​രു​വ​ല്ല സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ‌
Tuesday, March 2, 2021 10:45 PM IST
‌പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​ വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ.
ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ ഈ ​ആ​വ​ശ്യം കെ​പി​സി​സി​ക്ക് എ​ഴു​തി ന​ൽ​കു​ക​യു​ണ്ടാ​യി. താ​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും കു​ര്യ​ൻ വ്യ​ക്ത​മാ​ക്കി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ ​നാ​ർ​ഥി​ക​ൾ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണാ​വ​ ശ്യം.
തി​രു​വ​ല്ല​യി​ലെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും നേ​ര​ത്തെ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നേ​തൃ​ത്വ​ത്തി​നു ക​ത്തു ന​ൽ​കി​യി​രു​ന്നു. ‌‌